കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുടകിൽ അമേരിക്കൻ യുവതി പീഡനത്തിനിരയായി. വാഷിങ്ടൺ സ്വദേശിനിയായ വിനോദസഞ്ചാരിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയെയും ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മെയ് 3 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

താമസിച്ചിരുന്ന ഹോംസ്റ്റേയിലെ മുറിക്കുള്ളിൽ വെച്ചാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ സഹായം അഭ്യർത്ഥിച്ച യുവതിയെ സംരക്ഷിക്കുന്നതിന് പകരം ഹോംസ്റ്റേ ഉടമ പ്രതിയെ സഹായിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തോളം യുവതിയെ തടഞ്ഞുവെക്കുകയും, പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഉടമ യുവതിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

പ്രതികളുടെ കണ്ണുവെട്ടിച്ച് മൈസൂരുവിലെത്തിയ യുവതി അമേരിക്കൻ എംബസിയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എംബസി നൽകിയ അടിയന്തര നിർദ്ദേശത്തെത്തുടർന്ന് കർണാടക പോലീസ് അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു. വിദേശ വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന ഈ സംഭവത്തിൽ കർശനമായ അന്വേഷണം നടന്നുവരികയാണെന്ന് കുടക് പോലീസ് സൂപ്രണ്ട് അറിയിച്ചു. യുവതിക്ക് ആവശ്യമായ നിയമസഹായവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts