ബെംഗളൂരു :കഴുത്തിലേയും തലയിലേയും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ പ്രതിവിധി
ബയോകോണ്‍ വികസിപ്പിെച്ചടു ത്തു. മുംബൈ ടാറ്റാമെമ്മോറിയല്‍ ആശുപത്രിയുടെ
സഹകരണത്തോടെയായിരുന്നു ഗവേഷണ പഠനങ്ങള്‍.
തെറാപ്യൂട്ടിക് മോണോക്ലോണല്‍ ആന്‍റി ബോഡിയാണ് നിമോറ്റ്സുമാബ്.
ചിക്കാഗോയില്‍ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ്
ക്ലിനിക്കല്‍ ഓങ്കോളജി വാര്‍ഷികസമ്മേളനത്തില്‍ ബയോകോ ണിന്‍റെ ബയോളജിക്
മോളിക്യൂള്‍ നിമോറ്റ്സുമാബിന്‍റെ ഫലെത്ത പ്പറ്റി സമഗ്രമായ ചര്‍ ച്ച നടക്കുകയുണ്ടായി.
ഏഷ്യയിലെ പ്രഥമ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്‍റെ
മെഡിക്കല്‍ ഓങ്കോളജി തലവന്‍ ഡോ.കുമാര്‍ പ്രഭാഷിന്‍റെ നേതൃത്വ ത്തില്‍ മുംബൈ
ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാരാണ്
അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി സമ്മേളനത്തില്‍ ,
ബയോളജിക് മോളിക്യൂള്‍ നിമോറ്റ് സുമാബിന്‍റെ ഗവേഷണ ഫലം അവതരി പ്പി ച്ചത്.ഡോ.വനിത നോറോന്‍ഹ, ഡോ.അമിത് ജോഷി, ഡോ.വിജയ് പാട്ടീല്‍,
ഡോ.എ.കെ.ഡിക്രൂസ്, ഡോ.സര്‍ബാനി, ലാസ്കര്‍, ഡോ.ജെ.പി.അഗര്‍വാള്‍,
ഡോ.കുമാര്‍ പ്രഭാഷ് എന്നിവരുടെ നേതൃത്വ ത്തില്‍ കഴിഞ്ഞ ആറുവര്‍ഷമായി നടന്നു
വന്ന പഠനമാണ് വിജയകരമായ പരിസമാപ്തിയിലെത്തിയത്.
തലയിലും കഴു ത്തിലും ഉണ്ടാകുന്ന കാന്‍സര്‍ ചികിത്സയ്ക്കായി 2006-ല്‍
തദ്ദേശീയമായി വികസി പ്പിെ ച്ചടു ത്ത ബയോളജിക്കാണ് നിമോറ്റ്സുമാബ്. ബയോമാബ്
എഗ്ഫര്‍ എന്നായിരുന്നു അന്നെ ത്ത നാമം.
തലയിലും കഴു ത്തിലും കാന്‍സര്‍ ഏറ്റവും കൂടുതലായി ഇന്ത്യയിലാണ്
കാണെപ്പടുന്നത്. ഇ ന്ത്യയില്‍ ഓരോ മണിക്കൂറിലും 16 പേര്‍ക്ക് ഈ രോഗം
ബാധിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും 12 പേരാണ് പ്രസ്തുത രോഗം മൂലം
മരണമടയുന്നത്.
ബയോളജിക് നിമോറ്റ്സുമാബ് കീമോ- റേഡിയേഷന്‍ തെറാ പ്പിക്കൊപ്പം
ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന്, തലയിലും കഴുത്തിലും അര്‍ബുദ ബാധ
യുള്ളവരില്‍ നട ത്തിയ പഠനം തെളിയിക്കുന്നതായി ഡോ.കുമാര്‍ പ്രഭാഷ് പറഞ്ഞു.
കാന്‍സറിനെ പൂര്‍ണമായി അതിജീവിക്കാന്‍ ഇത് ഫലപ്രദമാണെന്ന് അദ്ദേഹം
പറമു. തലയിലേയും കഴു ത്തിലേയും കാന്‍സറിന് കീമോ-റേഡിയോ
തെറാപ്പിക്കൊ പ്പം ഒരു സമാന്തര ചികിത്സാ സംവിധാനം കൂടിയാണിത്.
120 രാജ്യങ്ങളില്‍ ബയോകോണിന് സാന്നിധ്യം ഉണ്ട്. 1941-ല്‍ സ്ഥാപിതമായ
ടാറ്റാമെമ്മോറിയല്‍ ആശുപത്രി കാന്‍സര്‍ രംഗത്ത് നടത്തുന്ന ഗവേഷണങ്ങള്‍
ഗണ്യമായ ഫലം കൈവരി ച്ചിട്ടുണ്ട്.