ബെംഗളൂരു: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ ഒന്നാം റാങ്കോടെ പ്രവേശനം നേടിയ ഡോക്ടര്‍ 50 കോടിരൂപ സ്ത്രീധനമായി ചോദിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍.
ഡോ. ഫിനിക്‌സ് എന്ന യുവതിയാണ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്.
സ്ത്രീധനത്തിന്റെ ആവശ്യം കേട്ടപ്പോള്‍ മുതല്‍ തന്റെ സുഹൃത്ത് പൊട്ടിക്കരയുകയായിരുന്നെന്ന് അവര്‍ വെളിപ്പെടുത്തി.
എയിംസ് പ്രവേശനത്തില്‍ ഒന്നാം റാങ്ക് നേടിയ ഒരാളുമായി അവരുടെ സുഹൃത്ത് വിവാഹാലോചന നടത്തിയെന്ന് ഡോ. ഫീനിക്‌സ് പറഞ്ഞു.
നിലവില്‍ അനസ്‌തേഷ്യയില്‍ എം.ഡി. ചെയ്യുന്ന സുഹൃത്തും ഒരു ഡോക്ടറാണെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഹൈദരാബാദില്‍ കരള്‍ മാറ്റിവയ്ക്കല്‍ അനസ്‌തേഷ്യയില്‍ ഫെലോഷിപ്പുമായി കൂടുതല്‍ സ്‌പെഷലൈസ് ചെയ്യുന്നു.
ഒരു ഡോക്ടര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവില്ലെങ്കില്‍ അയാള്‍ക്ക് ഈ വിദ്യാഭ്യാസം കൊണ്ട് എന്തു ഗുണമാണ് ലഭിക്കുക എന്ന് അവര്‍ എക്‌സില്‍ കുറിച്ചു.
50 കോടി രൂപ മാതാപിതാക്കളുടെ മുഴുവന്‍ ജീവിത സമ്പാദ്യവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവരുടെ സുഹൃത്ത് മണിക്കൂറുകളോളം കരഞ്ഞിരുന്നുവെന്ന് ഡോ. ഫീനിക്‌സ് പറഞ്ഞു.
അതേസമയം, തെലുങ്ക് സമുദായത്തിലേക്ക് വിവാഹം കഴിക്കുന്നതിന് കനത്ത സ്ത്രീധനം വേണ്ടിവരുമെന്ന വസ്തുത അവളുടെ മാതാപിതാക്കള്‍ അംഗീകരിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡോക്ടറുടെ കുറിപ്പ് വന്നതിനു സമാന അനുഭവങ്ങളുടെ പ്രവാഹമാണ് എക്‌സില്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.