കർണാടകയിൽ വീണ്ടും ജാതി സെൻസസ് നടത്തും; തീരുമാനം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വീണ്ടും ജാതി സെൻസസ് നടത്താൻ കർണാടക സർക്കാർ തീരുമാനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന “സുതാര്യമായ” പ്രക്രിയയാവും നടത്തുകയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ജാതി സെൻസസ് വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

ജാതി സെൻസസിൽ നിരവധി മന്ത്രിമാരും സമുദായങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് മനസ്സിൽ വെച്ചുകൊണ്ട് പാർട്ടി നേതൃത്വം വീണ്ടും സെൻസസ് നടത്താനുള്ള തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts