ബിജെപി സംവരണ വിരുദ്ധരാണ്: സിദ്ധരാമയ്യ

വിജയപുര: സംവരണ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി ഒരിക്കലും ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയും ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സിന്ദഗി മണ്ഡലത്തിലെ വിവിധ സമുദായങ്ങളിലെ നേതാക്കളുമായും ജനങ്ങളുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗങ്ങളിലെ ചില വിഭാഗങ്ങൾ എന്നിവരുമായി അദ്ദേഹം ഇതിനകം കൂടിക്കാഴ്ച നടത്തി.

Read More

പട്ടിണി സൂചികയിൽ ഇന്ത്യ 101, മോദിക്ക് നന്ദി’; സിദ്ധരാമയ്യ

ബെംഗളൂരു : “മോദിക്ക് നന്ദി, ഇന്ത്യ ഇപ്പോൾ ആഗോള പട്ടിണി സൂചികയിൽ 101 -ാം സ്ഥാനത്തേക്ക് എത്തിയെന്ന്,” പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഒക്ടോബർ 16 ന് ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ‘അച്ചേ ദിൻ’ എവിടെയാണെന്നും. “മോദി പുരോഗതിയും സ്വർഗ്ഗവും വാഗ്ദാനം ചെയ്തു. ഇപ്പോൾ ആളുകൾ പട്ടിണിയിലാണ്, എന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ‘അന്ന ഭാഗ്യ’ പദ്ധതി ആളുകളെ മടിയന്മാരാക്കി എന്ന പ്രസ്താവന, വയറു നിറഞ്ഞവർ മാത്രമേ ഇത്തരം പരാമർശങ്ങൾ നടത്തുകയുള്ളൂവെന്നും.…

Read More

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “

ബെംഗളൂരു: സിദ്ധരാമയ്യയും ബൊമ്മെയും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “.സിദ്ധരാമയ്യയുടെ ഭരണകാലത്ത് ഹിന്ദുസംഘടനാ പ്രവർത്തകർ കൊലചെയ്യപ്പെട്ടെന്നും അത് ടിപ്പു സുൽത്താന്റെ ഭരണകാലത്തിനു സമാനമായിരുന്നെന്നും ഹിന്ദു വിരുദ്ധതയുടെ പ്രതിരൂപമായിരുന്നു അന്ന് സിദ്ധരാമയ്യയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വിറ്ററിൽ കുറിച്ചു. തനിക്ക് ഭരണകാര്യത്തിലും പോലീസിനെ നിയന്ത്രിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയിൽനിന്ന് ഒന്നും പഠിക്കേണ്ടെന്നും ബൊമ്മെയുടെ അഭിപ്രായ പ്രകടനത്തിൽ പ്രകോപിതനായ സിദ്ധരാമയ്യ മറുപടിയുമായി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ബൊമ്മയ്ക്കെതിരേ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ ഭീഷണിമുഴക്കി. അധികാരത്തിനു മാത്രമാണ് ബൊമ്മെ ബി.ജെ.പി.യിൽ ചേർന്നതെന്നും ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം കൂട്ടുനിൽക്കുകയാണെന്നും…

Read More

മുൻ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് റാങ്ക് !

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായ ബി.എസ്.യെദ്യൂരപ്പയ്ക്ക് കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ ബസവരാജ് ബൊമ്മൈ സർക്കാർ നൽകും. നിലവിൽ മന്ത്രിമാർക്കുള്ള ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും യെദ്യൂരപ്പയ്ക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റർ റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) പുറത്തിറക്കി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ യെദ്യൂരപ്പ നിലവിൽ എം.എൽ.എ.മാത്രമാണ്. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി.എസ്.സഖ്യ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്കും കാബിനറ്റ് പദവി അനുവദിച്ചിരുന്നു. അദ്ദേഹത്തിന് സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും അന്നത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ ഇക്കുറി പ്രത്യേക സ്ഥാനമൊന്നുമില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് ബസവരാജ്…

Read More

തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയ്യാറെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ ഏത് സമയത്തും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയാറാണെന്നും എന്നാൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കോൺഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബിജെപിയ്ക്ക് കഴിയുന്നില്ലെങ്കിൽ ഭരണത്തിലേറാൻ പാർട്ടി തയ്യാറാണോയെന്ന ചോദ്യത്തിന് മറുപടിയായി കോൺഗ്രസ് ഏത് സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു. യെദിയൂരപ്പയെ നീക്കം ചെയ്താൽ മറ്റൊരാളെ മുഖ്യമന്ത്രിയാക്കുമെന്നതിനാൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത യില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ അസംബ്ലിയുടെ കാലാവധി 2023…

Read More

സിദ്ധരാമയ്യ ഇന്ന് ഹൈ കമാന്റിനെ കാണും

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. അനൗദ്യോഗിക വിവരം അനുസരിച്ചു അദ്ദേഹം ഇന്ന് ദില്ലിയിലെത്തി വിവിധ നേതാക്കളെ കാണുമെന്നും പാർട്ടി പ്രസിഡന്റ് ശ്രിമതി സോണിയ ഗാന്ധിയെ ചൊവ്വാഴ്ച സന്ദർശിക്കും. ശ്രി ഡി കെ ശിവകുമാർ ജൂലൈ 26 ന് ദില്ലി സന്ദർശിക്കുമെന്നു ഞായറാഴ്ച ബാഗൽകോട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാക്കളുടെയും ദേശീയ തലത്തിലുള്ള യോഗം ഉടൻ ഉണ്ടാകും. എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടകയും ചുമതലയുള്ള രൺദീപ്…

Read More

നിയമസഭ സമ്മേളനം ഉടൻ വിളിക്കണം; സിദ്ധരാമയ്യ

ബെംഗളൂരു: കോവിഡ് -19 മാനേജ്മെന്റ്, വാക്സിനേഷൻ ഡ്രൈവ്, അഴിമതി ആരോപണങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച ചെയ്യാൻ ബെലഗാവിയിലെ സുവർണ്ണ വിധാന സൗധയിൽ നിയമസഭാ സമ്മേളനം നടത്തണമെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ബുധനാഴ്ച സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനോട് ആവശ്യപ്പെട്ടു. 2005 ലെ നിയമസഭാ നിയമത്തിലെ കർണാടക സർക്കാർ ആക്ട് 3, 4 വകുപ്പുകൾ ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിക്കും ജൂലൈയിൽ നിയമസഭ സമ്മേളനം വിളിക്കണമെന്ന്…

Read More

കാസറഗോഡ് ഗ്രാമങ്ങളിലെ കന്നഡ പേരുകൾ മാറ്റാൻ പദ്ധതിയില്ല.

ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ ഗ്രാമങ്ങളുടെ പേര് മാറ്റാൻ കേരള സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് വ്യക്തമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കത്ത് നൽകി. കസറഗോഡ് ജില്ലയിലെ പ്രാദേശിക ഭരണകൂടം കന്നഡ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി ഗ്രാമങ്ങളുടെ പേരുകൾ മലയാളം ഭാഷയിൽ ആക്കി മാറ്റാനുള്ള നിർദ്ദേശം കൊണ്ടുവന്നതായി ഉയർന്ന ആരോപണം വൻ വിവാദത്തിലായി. അത്തരമൊരു പദ്ധതി കേരളം നിഷേധിച്ചതായും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ചിലർ അടിസ്ഥാനരഹിതമായ അഭ്യൂഹം പ്രചരിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഈ…

Read More

കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണ്.

ബെംഗളൂരു: കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് ബി‌എസ് യെദിയൂരപ്പ സർക്കാർ  പൗരന്മാരോട് കള്ളം പറയുകയാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും ഇതിനോടൊപ്പം കുറയുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇതനുസരിച്ച് കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ രോഗലക്ഷണമില്ലാത്തവരുടെ  പരിശോധന താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്” എന്ന് അറിയിച്ചു കൊണ്ട് ദേശീയ ആരോഗ്യ മിഷൻ(കർണാടക) ഡയറക്ടർ അരുന്ധതി ചന്ദ്രശേഖർ പുറത്തിറക്കിയ ഏപ്രിൽ 25 ലെ സർക്കുലർ ട്വീറ്റ് ചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ അഭിപ്രായം പങ്കു വെച്ചത്. “കോവിഡ് 19 കേസുകൾ കുറയുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ യഥാർത്ഥ…

Read More

അഞ്ചുവർഷം തികച്ച എന്നോട് പലർക്കും ശത്രുത; സിദ്ധരാമയ്യ

ബെം​ഗളുരു:  5  വർഷം  തികച്ച്  ഭരിച്ച  മന്ത്രിയായ തന്നോട് എതിരാളികൾക്ക് അസൂയയാണെന്ന്  സി​ദ്ധരാമയ്യ വ്യക്തമാക്കി. ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നതാണ് അസൂയക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More
Click Here to Follow Us