അനധികൃത ഭൂമി വിജ്ഞാപന കേസ് ; ജാമ്യപേക്ഷ നൽകി യെഡിയൂരപ്പ

ബെംഗളൂരു: അനധികൃത ഭൂമി വിജ്ഞാപന കേസിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയിൽ മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ ജാമ്യപേക്ഷ നൽകി. കേസ് കോടതി ഇന്ന് പരിഗണിക്കും. 2006 ൽ യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയായിരിക്കെ ബെലന്തൂരിലും ദേവരബീസനഹള്ളിയിലുമായി ഐ ടി പാർക്കിനായി സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. ആ ഭൂമിയിൽ 434 ഏക്കറിൽ നിന്ന് 15 ഏക്കർ 30 ഗുണ്ട ( ഏക്കറിന്റെ നാൽപതിൽ ഒന്നാണ് ഒരു ഗുണ്ട ) ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി സ്വജനങ്ങൾക്ക് നൽകിയെന്ന് ആരോപിച്ചുള്ള കേസ് ആണ് ഇത്. 2013 ൽ വാസുദേവ റെഡ്‌ഡി നൽകിയ പരാതി…

Read More

കർണ്ണാടകയിലെ മികച്ച സാമാജികൻ യെഡിയൂരപ്പ; പുരസ്കാരം

ബെം​ഗളുരു; 2020- 21 വർഷത്തെ മികച്ച സാമാജികനായി യെഡിയൂരപ്പ തിരഞ്ഞെടുക്കപ്പെട്ടു, ലോക്സഭാ സ്പീക്കർ ഓം ബിർല പുരസ്കാരം സമ്മാനിച്ചു. കൂടാതെ ലോക്സഭയിലും രാജ്യസഭയിലും മികച്ച പാർലമെന്റേറിയന് പുരസ്കാരം നൽകുന്ന മാതൃകയിൽ ഈ വർഷം മുതൽ കർണ്ണാടക നിയമസഭയും മികച്ച സാമാജികനുള്ള പുരസ്കാരം ഏർപ്പെടുത്തുകയാണെന്ന് സ്പീക്കർ വിശ്വേശ്വരയ്യ ഹെ​ഗ്ഡെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ നടത്തിയ പ്രവർത്തനങ്ങളെ അ​ദ്ദേഹം പ്രകീർത്തിച്ചു, ഇക്കഴിഞ്ഞ ജൂലൈ 26 നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 4 തവണയാണ് കർണ്ണാടക മുഖ്യമന്ത്രി ആയത്.

Read More

മുൻ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് റാങ്ക് !

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായ ബി.എസ്.യെദ്യൂരപ്പയ്ക്ക് കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ ബസവരാജ് ബൊമ്മൈ സർക്കാർ നൽകും. നിലവിൽ മന്ത്രിമാർക്കുള്ള ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും യെദ്യൂരപ്പയ്ക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റർ റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) പുറത്തിറക്കി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ യെദ്യൂരപ്പ നിലവിൽ എം.എൽ.എ.മാത്രമാണ്. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി.എസ്.സഖ്യ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്കും കാബിനറ്റ് പദവി അനുവദിച്ചിരുന്നു. അദ്ദേഹത്തിന് സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും അന്നത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ ഇക്കുറി പ്രത്യേക സ്ഥാനമൊന്നുമില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് ബസവരാജ്…

Read More

അഴിമതി കേസിൽ യെദ്യൂരപ്പക്ക് ഹൈ കോടതിയുടെ സമൻസ്

ബെംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  17 ന് കോടതിക്ക് മുന്നിൽ ഹാജരാകാൻ കർണാടക ഹൈക്കോടതി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും, മകനും, കർണാടക ബിജെപി ഉപാധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര അടക്കമുള്ളവർക്ക് സമൻസ് അയച്ചു. അതോടൊപ്പം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളായ ശശിധർ മാറാടി, വിരൂപാക്ഷപ്പ യമകനാമരടി, സഞ്ജയശ്രീ, കോൺട്രാക്ടർ ചന്ദ്രകാന്ത് രാമലിംഗം, മുൻ മന്ത്രി എസ്.ടി. സോമശേഖർ, ഐഎഎസ് ഓഫീസർ ഡോ. ജി സി പ്രകാശ്. ഹോട്ടൽ ഉടമയും വ്യവസായിയുമായ കെ രവി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ടിജെ എബ്രഹാം എന്നിവർക്കും നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് സുനിൽ…

Read More

കൈക്കൂലി ആരോപണത്തെ തുടർന്ന് യെദിയൂരപ്പക്കെതിരെ ഹൈ കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റിയുടെ ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന ഹർജിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും മകൻ ബി.വൈ. വിജയേന്ദ്ര, മുൻ മന്ത്രി എസ്.ടി. സോമശേഖർ എന്നിവർക്കും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കുന്നതിന് സ്വകാര്യ കമ്പനിയിൽ നിന്ന് 12.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ ടി.ജെ. അബ്രാഹം ആണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. സുനിൽ ദത്ത് യെദിയൂരപ്പാക്കും…

Read More

യെദിയൂരപ്പയുടെ രാജിയിൽ മണംനൊന്ത് ആത്മഹത്യ ചെയ്തയാളുടെ കുടുംബത്തെ യെദിയൂരപ്പ സന്ദർശിച്ചു

ബെംഗളൂരു: യെദിയൂരപ്പയുടെ രാജിയിൽ മനംനൊന്ത് ആത്മഹത്യാ ചെയ്ത പാർട്ടി പ്രവർത്തകന്റെ കുടുംബത്തെ ബി.എസ്.യെദ്യൂരപ്പ അവരുടെ വീട്ടിൽ എത്തി സന്ദർശിച്ചു. ആത്മഹത്യ ചെയ്ത ഗുണ്ടൽ പേട്ടിലെ ബൊമ്മരപുര സ്വദേശി രാജപ്പയുടെ (35) വീട്ടിലെത്തിയ യെദിയൂരപ്പ രാജപ്പയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നൽകി. ഇനിയും ഒരു അഞ്ചു ലക്ഷം രൂപ കൂടി രാജപ്പയുഡി കുടുംബത്തിന് ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ നൽകിയ പൈസയിൽ നിന്ന് ലഭിക്കുന്ന ബാങ്ക് പലിശ വഴി ഈ കുടുംബത്തിന് ജീവിക്കാൻ വേണ്ട വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

Read More

ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ കുടുംബം യെദ്യൂരപ്പ സന്ദർശിക്കും

ബെംഗളൂരു: രാജി വച്ചതിനെത്തുടർന്ന് ബി‌.എസ് യെദ്യൂരപ്പയുടെ കടുത്ത പിന്തുണക്കാരൻ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യെദ്യൂരപ്പ ചാമരാജ് നഗർ ജില്ല സന്ദർശിച്ച് ജൂലൈ 30 വെള്ളിയാഴ്ച മരണപ്പെട്ടയാളുടെ കുടുംബത്തെ നേരിൽ കണ്ടു അനുശോചനം രേഖപ്പെടുത്തുമെന്നു അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിൽ താമസിക്കുന്ന ബിജെപി പ്രവർത്തകനായ രാജപ്പയാണ് യെദിയൂരപ്പയുടെ രാജി വിവരം അറിഞ്ഞ ശേഷം ആത്മഹത്യാ ചെയ്തത്. രവിയുടെ ദുഖിതരായ കുടുംബാംഗങ്ങളെ വ്യക്തിപരമായി കാണാനും ആശ്വസിപ്പിക്കാനും യെഡിയൂരപ്പ വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിൽ നിന്ന് ചാമരാജനഗറിലേക്ക് യാത്ര തിരിക്കും.…

Read More

യെദിയൂരപ്പ ഏറ്റവും അഴിമതിക്കാരനായിരുന്ന കർണാടക മുഖ്യമന്ത്രി; സിദ്ധാരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജിവെക്കുമെന്ന് വളരെക്കാലം മുമ്പ് തന്നെ പ്രതീക്ഷിച്ചിരുന്നെന്നു സിദ്ധാരാമയ്യ പറഞ്ഞു. യെദിയൂരപ്പ രാജിവെച്ചതോടെ കർണാടകയ്ക്ക് ഒരു നഷ്ടവുമില്ലെന്നും പുതിയ മുഖ്യമന്ത്രിയുടെ വരവോടെ യാതൊരു ഗുണവുമില്ലെന്നും മുൻ മുഖ്യമന്ത്രി ഉത്തര കർണാടകയിലെ ഗഡാഗിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, യെദിയൂരപ്പയുടെ സ്വന്തം പാർട്ടിയിലെ മന്ത്രിമാരും എം‌എൽ‌എമാരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നെന്നും, പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ യെദിയൂരപ്പ അഴിമതിക്കാരനാണെന്ന് പറയുന്നത് പുതിയ കാര്യമല്ലെങ്കിലും, സ്വന്തം പാർട്ടി അംഗങ്ങൾ തന്നെ യെദിയൂരപ്പയെ അഴിമതിക്കാരൻ എന്ന് വിളിക്കുന്നത് ഒരു പ്രശ്നമായിരുന്നെന്നും കർണാടക…

Read More

യെദ്യൂരപ്പയ്ക്ക് പകരക്കാരൻ ആര്? പട്ടികയിൽ 4 പേർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ഗവർണർ തവാർചന്ദ് ഗെലോട്ട് അംഗീകരിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾക്കു ഇപ്പോഴും ഒരു നിഗമനത്തിലെത്താൻ ആയിട്ടില്ല. ഒട്ടും വൈകാതെ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു, അവരിൽ ഭൂരിഭാഗവും ലിംഗായത്ത് വിഭാഗത്തിൽ പെട്ട വടക്കൻ കർണാടകയിൽ നിന്നുള്ളവരാണ്. നിലവിൽ സംസ്ഥാനത്തെ ഖനന മന്ത്രിയായ മുരുകേഷ് നിരാനി യെദ്യൂരപ്പയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളതായി അനോദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലിംഗായത്ത് സമുദായത്തിൽ പെട്ടയാളാണ് നിരാനി. ജൂലൈ 25 ന് യെഡിയൂരപ്പ രാജിവച്ചതിന്റെ തലേന്ന് ദില്ലിയിലേക്ക് പറന്നതിന്…

Read More

യെദിയൂരപ്പയുടെ രാജി ഗവർണർ സ്വീകരിച്ചു

ബെംഗളൂരു: ബി‌.എസ് യെദിയൂരപ്പ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നൽകിയ രാജി കർണാടക ഗവർണറായ തവാർചന്ദ് ഗെലോട്ട് സ്വീകരിച്ചു. എന്നാൽ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ യെദ്യൂരപ്പ താൽക്കാലിക മുഖ്യമന്ത്രിയായി തുടരുമെന്ന് ഗവർണർ നിർദ്ദേശിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഉടൻ പിരിച്ചുവിടും, ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്നും ഗവർണർ അറിയിച്ചു. നാലാം തവണ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ട് വർഷം തികയുന്ന ഇന്നാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ബിജെപി ഹൈക്കമാൻഡിന്റ പിൻഗാമിയായി ആരെയും ശുപാർശ ചെയ്തിട്ടില്ലെന്നും കർണാടകയുടെ…

Read More
Click Here to Follow Us