ഗന്ധദ ഗുഡിയുടെ ടിക്കറ്റ് വില കുറച്ചു

ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചു. കർണാടകയിൽ മാത്രമാണ് ടിക്കറ്റ് വില കുറവുണ്ടാവുക എന്നും പുനീതിന്റെ ഭാര്യ അശ്വിനി ട്വീറ്റ് ചെയ്തു. കൂടുതൽ കുട്ടികൾ ഈ ചിത്രം കാണണമെന്ന പുനീതിന്റെ ആഗ്രഹം സഫലമാക്കാനാണ് ടിക്കറ്റുവില കുറയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ഈ മാസം പത്തുവരെയുള്ള എല്ലാ ഷോകൾക്കുമാണ് ടിക്കറ്റ് വില കുറച്ചു കിട്ടുക. വില കുറച്ച തീരുമാനത്തെ പ്രകീർത്തിച്ച് പുനീത് ഫാൻസ് രംഗത്തെത്തി. കർണാടക വന്യജീവി വൈവിധ്യത്തെ സംബന്ധിച്ച ഒരു ഡോക്യുമെന്ററി ചിത്രമാണ് ഗന്ധദ ഗുഡി. അമോഘവർഷ ജെ.എസ്. ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തെ കുറിച്ച് നിരവധി യാത്രകൾ നടത്തി അന്വേഷിച്ചെടുത്ത ചിത്രമാണിത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts