ഭാരത് ജോഡോ യാത്രയിൽ കെജിഎഫ് മ്യൂസിക്, രാഹുൽ ഗാന്ധിയ്ക്കെതിരെ കേസ്

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. കർണാടകയിലെ യശ്വന്ത്പൂർ പോലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച്‌ കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനവും പിന്നണിയിലിട്ടാണ് പേജുകളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

തമിഴ്നാട്ടിൽ നിന്ന് സെപ്റ്റംബർ 7-ാം തിയതി തുടങ്ങിയ ഭാരത് ജോഡോ യാത്ര 2023 ജനുവരി 30-ന് അവസാനിക്കുക. നിലവിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവ രാഹുൽ ഗാന്ധി പിന്നിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts