ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ കുടുംബം യെദ്യൂരപ്പ സന്ദർശിക്കും

ബെംഗളൂരു: രാജി വച്ചതിനെത്തുടർന്ന് ബി‌.എസ് യെദ്യൂരപ്പയുടെ കടുത്ത പിന്തുണക്കാരൻ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യെദ്യൂരപ്പ ചാമരാജ് നഗർ ജില്ല സന്ദർശിച്ച് ജൂലൈ 30 വെള്ളിയാഴ്ച മരണപ്പെട്ടയാളുടെ കുടുംബത്തെ നേരിൽ കണ്ടു അനുശോചനം രേഖപ്പെടുത്തുമെന്നു അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിൽ താമസിക്കുന്ന ബിജെപി പ്രവർത്തകനായ രാജപ്പയാണ് യെദിയൂരപ്പയുടെ രാജി വിവരം അറിഞ്ഞ ശേഷം ആത്മഹത്യാ ചെയ്തത്. രവിയുടെ ദുഖിതരായ കുടുംബാംഗങ്ങളെ വ്യക്തിപരമായി കാണാനും ആശ്വസിപ്പിക്കാനും യെഡിയൂരപ്പ വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിൽ നിന്ന് ചാമരാജനഗറിലേക്ക് യാത്ര തിരിക്കും.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

യാത്രാ വിവരം അനുസരിച്ച് ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ വഴി ഗുണ്ടൽപേട്ടിലെ ഡി ദേവരാജ് സ്റ്റേഡിയത്തിൽ എത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ഗ്രാമവും താലൂക്കും സന്ദർശിക്കാൻ കുറച്ച് സമയം ചെലവഴിക്കും.

കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി.രാഷ്ട്രീയത്തിൽ ഉയർച്ചയും താഴ്ചയും സാധാരണമാണ്, ഇതിനായി സ്വന്തം ജീവൻ ബലിയർപ്പിക്കുന്നത് സ്വീകാര്യമല്ല. കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താൻ ആർക്കും കഴിയില്ല എന്നും അദ്ദേഹം ട്വിറ്റവരിൽ രേഖപ്പെടുത്തി.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts