ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം അവാർഡ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 2023-ലെ പ്രിക്സ് വെർസൈൽസ് യുനെസ്കോ പുരസ്കാരം. ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം’ എന്ന പുരസ്‌കാരവും കൂടാതെ ഇന്റീരിയർ ഡിസൈനിനുള്ള 2023 വേൾഡ് സ്പെഷ്യൽ അവാർഡും ലഭിച്ചിട്ടുണ്ട്. വിഖ്യാത ഫാഷൻ ഡിസൈനർ എലി സാബയാണ് ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ. FRIX Versailles Foundation ആണ് എയർപോർട്ടിലെ സമകാലിക വാസ്തുവിദ്യയിലെ മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലെ സൗകര്യം, ഇന്റീരിയർ ഡിസൈൻ, സൗകര്യം, വാസ്തുവിദ്യ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഇതാണ്. ഈ വിമാനത്താവളത്തിന്റെ…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലി; കഥാ കവിതാ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സുവർണ്ണ ജൂബിലി കഥാ കവിതാ പുരസ്കാരവിജയികളെ പ്രഖ്യാപിച്ചു. ജോമോൻ ജോസ് തൃപ്പൂണിത്തുറ രചിച്ച അവർ രക്തം കൊണ്ടും മാംസം കൊണ്ടും കളിക്കുന്നു എന്ന കഥക്കാണ് കഥാ പുരസ്കാരം.  സതീശൻ ഒ. പി, കോഴിക്കോട് രചിച്ച സ്വപ്നരാജ്യം എന്ന കവിതക്കാണ് കവിതാ പുരസ്കാരം. അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും, ഫലകവും ഒക്ടോബർ രണ്ടിന് നാലുമണിക്ക് ജെ. സി. റോഡിലെ എ. ഡി. എ രംഗമന്ദിരത്തിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമാപന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.…

Read More

കലയുടെ പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി. കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം…

Read More

ദേശീയ ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടൻ അല്ലു അർജുൻ, ആലിയ ഭട്ടും കൃതി സനോണും മികച്ച നടി പുരസ്‌കാരം പങ്കിട്ടു

ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു. ദാദാസാഹേബ്‌ ഫാൽക്കേ അവാർഡ്‌ പിന്നീട്‌ പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ്‌ പുരസ്‌കാരത്തിനായി പരിഗണിച്ചത്‌. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി…

Read More

അവാർഡ് ലഭിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി വിൻസി 

മലപ്പുറം: രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാർഡ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിൻസി അലോഷ്യസ്. ഇത് പറയുമ്പോൾ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാൽ മതിയെന്നും വിൻസി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിക്ക് പുരസ്കാരം ലഭിച്ചത്. രേഖ എന്നിലേക്ക് വരുന്നത് സംവിധായകൻ ജിതിൻ കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ കണ്ടാണ്. സത്യം പറഞ്ഞാൽ, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒ.കെ പറയാതിരിക്കുന്നതോടെ എന്നിലേക്ക് വരികയായിരുന്നു. ഒടുവിൽ…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

തിരുവനന്തപുരം :അൻപത്തിമൂന്നാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രേഖ എന്ന ചിത്രമാണ് വിൻസിയെ മികച്ച നടിയാക്കിയത്. മികച്ച ചിത്രം ന്നാ താൻ കേസ് കൊട് . ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബൻ പ്രത്യേക ജൂറി പരാമർശം നേടി.  പുരസ്കാര ജേതാക്കൾ പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്ബ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും) മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90…

Read More

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി. ജൂലൈ 19 ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാരപ്രഖ്യാപനം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി. ആർ ചേമ്പറിൽ നടക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തവണ 156 ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്.  

Read More

കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്‌കാരം മലയാളിയ്ക്ക് 

ബെംഗളൂരു :കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്ക്കാരം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സുഭാഷ് ചന്ദ്രന്. 1967-69 കാലഘട്ടത്തിലെ എം.എസ്‌സി. ബോട്ടണി വിദ്യാർത്ഥി ആയിരുന്നു സുഭാഷ് ചന്ദ്രൻ. സെെലന്റ് വാലി സംരക്ഷണരം​ഗത്തും മാധവ് ​ഗാഡ്കിൽ കമ്മിറ്റികളിലും സജീവമായി പ്രവർത്തിച്ചിരുന്നു അദ്ദേഹം.പാലക്കാട്  സ്വദേശിയാണ്. ഫോറസ്റ്റ് ഇക്കോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കർണാടകയിലെ ഏറ്റവും മികച്ച സയൻസ് ടീച്ചർ പുരസ്കാരം 2003-ൽ ലഭിച്ചു. രാജ്യോൽസവ് പുരസ്കാരം ലഭിക്കുന്നത് 2013-ലാണ്. കർണാടകയിലെ കുമ്മ്ട്ട ഡോക്ടർ എ.വി ബലി​ഗ കോളേജിൽ 1969 മുതൽ 2004 വരെ അധ്യാപകനായി സേവനം…

Read More

പുരസ്കാരങ്ങൾക്ക് അർഹമായി കെഎസ്ആർടിസി, ബെംഗളൂരു ട്രാഫിക് പൊലീസ്

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ‘സാരിഗെ സുരക്ഷാ’ സംരംഭത്തിന് സിഎംഎകെ അവാർഡ് ലഭിച്ചു. ഡിപ്പാർട്ട്‌മെന്റ് ഓഫ് അർബൻ ഡെവലപ്‌മെന്റ് ആൻഡ് സിറ്റി മാനേജർസ് അസോസിയേഷൻ, കർണാടക (സിഎംഎകെ) ആണ് പരിപാടി സംഘടിപ്പിച്ചത്. ബെംഗളൂരു ട്രാഫിക് പോലീസിന് (ബിടിപി) നിയമലംഗാനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സ്മാർട്ട് ട്രാഫിക്  നടപ്പിലാക്കുന്നതിനുള്ള ‘മികച്ച രീതികൾക്കുമാണ് അവാർഡ് ലഭിച്ചത്.

Read More

പ്രൈഡ് ഓഫ് കേരള 2023 പുരസ്കാരം വിതരണം ചെയ്തു 

ബെംഗളൂരു: ഇന്ത്യയിലെ മികച്ച സംഘാടകരിൽ ഒന്നായ പ്രൈഡ് ഓഫ് ഇന്ത്യയുടെ ഭാഗമായി പ്രൈഡ് ഓഫ് കേരള 2023 പുരസ്കാരം വിതരണം ചെയ്തു. 30 വർഷമായി വിദ്യാഭ്യാസ രംഗത്തും നഴ്സിങ് രംഗത്തും ആതുരസേവന രംഗത്തും മികച്ച സംഭാവന നൽകിക്കൊണ്ടിരിക്കുന്ന റോസി റോയൽ ഇൻസ്റ്റിറ്റൂഷൻ ചെയർപേഴ്‌സൺ ഡോ.വി.ജെ റോസമ്മയ്ക്ക് ഫെബ്രുവരി 26-ന് ഗ്രാൻഡ് ഹയറ്റ് ബോൾഗാട്ടി കൊച്ചി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കേന്ദ്ര മന്ത്രിമാരായ ശ്രീ ഫാഗാൻ സിംഗ് കുലസ്‌റ്റ്, ശ്രീ റാംദാസ് അതവലെ എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി ആദരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ…

Read More
Click Here to Follow Us