കലയുടെ പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി.

കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം സമർപ്പിക്കുമെന്നു  ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ജീവൻ തോമസ്, ട്രഷറർ സന്തോഷ്‌ കുമാർ എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts