അഹമ്മദാബാദിൽ 270 ആളുകൾ മരിക്കാനിടയായ അപകടം ഉണ്ടായത്തിന്റെ കരണത്തിനുള്ള നിഗമനവുമായി വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ സ്റ്റീവ്.

ഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 270 ആളുകൾ മരിക്കാനിടയായ അപകടം ഉണ്ടായത് വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതം ആയതിനാലാണെന്ന നിഗമനവുമായി വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ സ്റ്റീവ്.

റാം എയർ ടർബൈൻ (റാറ്റ്) വിമാനത്തിന് പുറത്തേക്കു വന്നത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം യുട്യൂബ് വിഡിയോയിൽ പറഞ്ഞു.

എന്താണ് റാറ്റ്? ഒരു പവറും ഇല്ലാത്തപ്പോൾ ഓൺ ആകുന്ന സംവിധാനമാണ് റാറ്റ്. സാധാരണ നിലയിൽ ടേക്ക് ഓഫ് സമയത്ത് റാറ്റ് പുറത്തേക്കു വരാറില്ല. വൈദ്യുതി സംവിധാനങ്ങളെല്ലാം നിലയ്ക്കുമ്പോൾ റാറ്റ് തനിയെ പുറത്തുവരും. കാറ്റിൽ കറങ്ങിയാണ് റാറ്റ് പ്രവർത്തിക്കുന്നത്.

ഇതു പ്രവർത്തിക്കുമ്പോൾ വലിയ ശബ്ദമുണ്ടാകും. റാറ്റ് പ്രവർത്തിക്കാതെ ആകണമെങ്കിൽ ജനറേറ്ററും എപിയുവും ബാറ്ററികളും പ്രവർത്തിക്കാതെയാകണം. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നൽകാനാകൂ. മറ്റു വിമാനങ്ങളിലേതുപോലെ പൈലറ്റുമാർ വിചാരിച്ചാൽ ഡ്രീംലൈനർ വിമാനത്തിലെ റാറ്റ് സംവിധാനം ഓൺ ആക്കാൻ കഴിയില്ല.

  ഗതാഗതക്കുരുക്കിനിടയിലും സമയം എങ്ങനെ നന്നായി ഉപയോഗിക്കാം ബെംഗളൂരു ബിസിനസുകാരന്റെ പോസ്റ്റ് വൈറൽ

അപകട ഘട്ടത്തിൽ തനിയെ ഓണാകുകയാണ് ചെയ്യുക. വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായി എന്നാണ് റാറ്റ് പുറത്തേക്ക് വന്നാലുള്ള അർഥം. റാറ്റ് പ്രവർത്തിച്ചാലും വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിയണമെന്നില്ല.

** എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തനരഹിതമാകുമ്പോഴാണ് വിമാനത്തിന്റെ അടിയിൽനിന്ന് റാറ്റ് തനിയെ പുറത്തു വരുന്നത്.

റാറ്റ് പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ ജനറേറ്ററും എപിയുവും (ആക്സിലറി പവർ യൂണിറ്റ്) ബാറ്ററികളും തകരാറിലാകണം.

വൈദ്യുതി നിലയ്ക്കാൻ എൻജിൻ തകരാറിലാകണമെന്നില്ല. എൻജിനുകളെ ജനറേറ്ററുകളുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങളിൽ തകരാറുണ്ടായാലും മതി.

  ആർ‌സി‌ബി വിജയാഘോഷത്തിനിടെ യുവാവ് അപകടത്തിൽ മരിച്ചു

വിമാനദുരന്തത്തിനു മൂന്നു കാര്യങ്ങളാണ് സ്റ്റീവ് ചൂണ്ടിക്കാട്ടുന്നത്: വൈദ്യുതി നഷ്ടപ്പെടൽ, ചിറകിലെ ഫ്ളാപ്പുകൾ ശരിയായി ക്രമീകരിക്കാത്തത്, ടേക്ക് ഓഫ് സമയത്ത് ഗിയറിനു പകരം ഫ്ളാപ്പ് ലിവർ തെറ്റായി ഉയർത്തിയത്. ഇതിൽ ആദ്യത്തേതിനാണ് സ്റ്റീവ് പ്രാധാന്യം നൽകുന്നത്.

വിമാനത്തിന്റെ ചിറകിന്റെ പുറകിലായി വലതു വശത്താണ് റാറ്റ്. അപകട സൂചന ലഭിച്ചാൽ വിമാനത്തിന് ഇലക്ട്രിക്കൽ, ഹൈഡ്രോളിക് പവർ നൽകുന്നത് റാറ്റാണ്.

വിമാനത്തിന്റെ എൻജിനിൽ നിന്നുള്ള പവർ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുകയും ചെറു ജനറേറ്ററും ബാറ്ററി യൂണിറ്റും പ്രവർത്തനരഹിതമാകുകയും ചെയ്താൽ റാറ്റ് തനിയെ പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ട്രാഫിക് പോലീസിന് പഴയ പോലെ ബൈക്ക് നിർത്താൻ കഴിയില്ല! നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us