ശിവജിയെ അപമാനിച്ചെന്ന് ആരോപണം, പ്രതി പ്രായപൂർത്തിയാകാത്ത കുട്ടി 

ബെംഗളൂരു: ശിവജിയെ അപമാനിച്ചെന്നാരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കസ്റ്റഡിലെടുത്തു. വിജയപുര സ്വദേശിയായ കുട്ടിയെ ആണ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തില്‍ കുട്ടിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടി വാട്‌സ് ആപ്പില്‍ ശിവജിയെ അപമാനിച്ച്‌ സ്റ്റാറ്റസ് ഇട്ടെന്നാണ്‌ ആരോപണം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരമാണ് എഫ്‌ഐആര്‍.

കുട്ടി വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയിട്ട വീഡിയോ ശിവജിയെ അപമാനിച്ചുവെന്നാരോപിച്ച്‌ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കുകയും കുട്ടിയെ കസ്റ്റഡില്‍ എടുക്കുകയും ചെയ്തത്. പരാതി നല്‍കിയെങ്കിലും പോലീസ് കുട്ടിക്കെതിരെ കേസ് എടുക്കാന്‍ തയ്യാറായില്ല.എന്നാല്‍ കുട്ടി വീഡിയോ സ്റ്റാറ്റസ് ആക്കിയതിന്  പിന്നില്‍ മറ്റ് ചിലര്‍ ഉണ്ടെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്ന് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയില്‍ നിന്നും പോലീസ് മൊഴി ശേഖരിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts