വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ വെച്ച് ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്ത മെഴ്‌സിഡസ് ബെൻസ് കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. റോഡിലെ തർക്കത്തെ തുടർന്നുണ്ടായ അക്രമത്തിൽ (റോഡ് റേജ്) ഇന്ദിരാനഗർ പോലീസാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5.15-നും 5.30-നും ഇടയിൽ ഇന്ദിരാനഗർ 12-ാം മെയിൻ റോഡ് ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു സംഭവം. ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ കിടക്കുന്ന സമയത്ത് ബ്ലാക്ക് മെഴ്‌സിഡസ് കാറിൽ വന്നിറങ്ങിയ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹെൽമറ്റ് ധരിച്ചിരുന്ന ബൈക്ക് യാത്രക്കാരനെ പ്രതി ഷർട്ടിൽ പിടിച്ച് ശക്തമായി കുലുക്കുകയും മുഖത്തടിക്കുകയും ചെയ്ത ശേഷം റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഗതാഗതക്കുരുക്കിനിടയിലൂടെ മുന്നോട്ട് പോകുന്നതിനായി ബൈക്ക് യാത്രക്കാരൻ ഹോൺ മുഴക്കുകയും കാർ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തതാണ് കാർ ഡ്രൈവറെ പ്രകോപിപ്പിച്ചതെന്നും ഇതാണ് അക്രമത്തിൽ കലാശിച്ചതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts