യെദിയൂരപ്പയുടെ രാജി ഗവർണർ സ്വീകരിച്ചു

ബെംഗളൂരു: ബി‌.എസ് യെദിയൂരപ്പ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നൽകിയ രാജി കർണാടക ഗവർണറായ തവാർചന്ദ് ഗെലോട്ട് സ്വീകരിച്ചു. എന്നാൽ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുവരെ യെദ്യൂരപ്പ താൽക്കാലിക മുഖ്യമന്ത്രിയായി തുടരുമെന്ന് ഗവർണർ നിർദ്ദേശിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഉടൻ പിരിച്ചുവിടും, ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരുമെന്നും ഗവർണർ അറിയിച്ചു.

  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു

നാലാം തവണ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ട് വർഷം തികയുന്ന ഇന്നാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ബിജെപി ഹൈക്കമാൻഡിന്റ പിൻഗാമിയായി ആരെയും ശുപാർശ ചെയ്തിട്ടില്ലെന്നും കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകാൻ ബിജെപി തിരഞ്ഞെടുക്കുന്ന ആരുടെയും കീഴിൽ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും യെദിയൂരപ്പ ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!
[masterslider id="10"]

Related posts

Click Here to Follow Us