ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ. ഡി നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻറെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്‌ട് എന്നിവ പ്രകാരം 2018ലെ ആംനെസ്റ്റിയുടെ തലവനെ മരവിപ്പിക്കാൻ നോട്ടീസ് പുറപ്പെടുവിച്ചു. ഇ.ഡി.യുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്. 2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. 2018ൽ ആംനെസ്റ്റിയുടെ…

Read More

വിവാഹ സമയത്ത് വധുവിന് 18 തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവല്ല ; കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. കുടംബ കോടതി വിധിക്കെതിരെ ചെന്നപട്ന താലൂക്കിലെ ഷീല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ്, വിവാഹം അസാധുവാണെന്നു കുടുംബ കോടതി വിധിച്ചത്. എന്നാല്‍ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയില്‍ വരില്ലെന്ന്…

Read More

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി 18 ൽ നിന്ന് 16 ലേക്ക് ചുരുക്കണം ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുളള പ്രായപരിധി 18ല്‍ നിന്ന് 16 ആയി ചുരുക്കണമെന്ന് നിയമ കമ്മീഷനോട് ശുപാര്‍ശ ചെയ്ത് കര്‍ണാടക ഹൈക്കോടതി. കൗമാരക്കാര്‍ക്ക് ഉഭയ സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുമതിയില്ലാത്തതാണ് പോക്സോ കേസുകള്‍ വര്‍ധിക്കുന്നത് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ശുപാര്‍ശ. ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി ബസവരാജ എന്നിവരടങ്ങിയ ധര്‍വാഡ് ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘പതിനാറ് വയസിന് മുകളില്‍ പ്രായമുളള പെണ്‍കുട്ടികള്‍ പ്രണയത്തിലാകുന്നതും ലൈംഗിക ബന്ധത്തിലേര്‍‌പ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിയമ കമ്മീഷന്റെ നിരീക്ഷണമാണ് ഞങ്ങള്‍ പരിഗണിച്ചത്. യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത്…

Read More

ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി പുനർ പരിശോധിക്കണം; കർണാടക ഹൈക്കോടതി

ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി പുനർ പരിശോധിക്കാന്‍ ദേശീയ നിയമ കമീഷനോട് കര്‍ണാടക ഹൈകോടതി നിര്‍ദേശം. നിലവില്‍ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പോലും പോക്സോ നിയമപ്രകാരം ബലാത്സംഗമായാണ് കണക്കാക്കുന്നത്. ഇതിലാണ് പുനര്‍വിചിന്തനത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 17കാരിയോടൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെ ബലാത്സംഗവും പോക്സോയും ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കുറ്റമുക്തനാക്കിയ നടപടിയെ ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഇടപെടല്‍. സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍…

Read More

പ്രായപൂർത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം ; ഹൈക്കോടതി 

ബെംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്‌സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്. പോക്‌സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്‌സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളി. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്‌സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്‌സോ…

Read More

എൻ ഡി പി എസ് നിയമപ്രകാരം ഭാംഗ് നിരോധിക്കപ്പെട്ടിട്ടില്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരം ‘ഭാംഗ്’ നിരോധിത മരുന്നോ പാനീയമോ ആയി പ്രഖ്യാപിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി വിധിക്കുകയും 29 കിലോഗ്രാം ഭാംഗ് കൈവശം വച്ചതിന് നഗരത്തിൽ അറസ്റ്റിലായ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ബീഹാർ സ്വദേശിയായ റോഷൻ കുമാർ മിശ്രയയ്ക്കാണ് ജാമ്യം അനുവദിച്ചത്. റോഷനെ ജൂൺ ഒന്നിന് ബേഗൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 400 ഗ്രാം കഞ്ചാവും ഭാംഗും കണ്ടെടുത്തത്. മിശ്രയുടെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടർന്ന് റോഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു, തുടർന്ന് ജസ്റ്റിസ് കെ…

Read More

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി സ്ഥാനമൊഴിയുന്നു; പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിനെ നിയമിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ജൂലൈ രണ്ടിന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ജസ്റ്റിസ് അലോക് ആരാധെയെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. കർണാടക ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് അലോക് ആരാധെ. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഋതു രാജ് അവസ്തി വിരമിച്ചതിന്റെ ഫലമായി 03.07.2022 മുതൽ പ്രാബല്യത്തിൽ ഹൈക്കോടതിയുടെ ജസ്റ്റിസ് അലോക് ആരാധെയെ ആണ് ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഛത്തീസ്ഗഡിലെ റായ്പൂർ സ്വദേശിയാണ് ജസ്റ്റിസ് ആരാധെ. 1988 ജൂലൈ 12-ന് അഭിഭാഷകനായി എൻറോൾ ചെയ്തു…

Read More

കുടുംബ തർക്കങ്ങൾക്ക് കോടതിയുടെ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യരുത്; കർണാടക ഹൈക്കോടതി

ബെംഗളൂരു: കുടുംബ തർക്കങ്ങൾക്ക് കോടതി നടപടി ദുരുപയോഗം ചെയ്യുന്ന തെറ്റ് ആവർത്തിക്കരുതെന്ന താക്കീത് നൽകി ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി. ബംഗളൂരുവിലെ ഉത്തരഹള്ളി സ്വദേശിയായ ഹോംബാലെ ഗൗഡയാണ് തൻറെ ഭാര്യ ശ്വേതയെ തട്ടിക്കൊണ്ടുപോയതെന്ന് അവകാശപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ സുബ്രഹ്മണ്യപുര പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2022 ഏപ്രിൽ 27ന് വൈകിട്ട് 5.30ഓടെ ഡികെ രാജു, സഞ്ജീവ് കുമാർ, ജഗ, ഗുണ്ട എന്നിവർ തന്റെ കടയിലെത്തി മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതുമൂലം…

Read More

ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു : കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 90 ദിവസത്തെ സമയപരിധി ഉൾപ്പെടെ നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കോടതി പുറപ്പെടുവിച്ച 17 മാർഗ്ഗനിർദ്ദേശങ്ങളിൽ, പരാതിക്കാരുടെ ജീവനും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സാക്ഷി സംരക്ഷണ പദ്ധതി നടപ്പാക്കുന്നത് ഉൾപ്പെടുന്നു. ജസ്റ്റിസ് എസ് സുനിൽ ദത്ത് യാദവ് നിസ്സാര കുറ്റങ്ങൾ അന്വേഷിക്കുന്നതിന് 60 ദിവസവും ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾക്ക് 90 ദിവസമായി സമയപരിധി നിശ്ചയിച്ചു. എന്നാൽ, സാധുവായ കാരണങ്ങളാൽ അന്വേഷണ ഏജൻസി നീട്ടാൻ ആവശ്യപ്പെടുകയാണെങ്കിൽ, മജിസ്‌ട്രേറ്റുകൾക്കും ജഡ്ജിമാർക്കും സമയപരിധി നീട്ടാൻ…

Read More
Click Here to Follow Us