ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി 18 ൽ നിന്ന് 16 ലേക്ക് ചുരുക്കണം ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുളള പ്രായപരിധി 18ല്‍ നിന്ന് 16 ആയി ചുരുക്കണമെന്ന് നിയമ കമ്മീഷനോട് ശുപാര്‍ശ ചെയ്ത് കര്‍ണാടക ഹൈക്കോടതി.

കൗമാരക്കാര്‍ക്ക് ഉഭയ സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുമതിയില്ലാത്തതാണ് പോക്സോ കേസുകള്‍ വര്‍ധിക്കുന്നത് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ശുപാര്‍ശ. ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി ബസവരാജ എന്നിവരടങ്ങിയ ധര്‍വാഡ് ബെഞ്ചിന്റേതാണ് നിരീക്ഷണം.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

‘പതിനാറ് വയസിന് മുകളില്‍ പ്രായമുളള പെണ്‍കുട്ടികള്‍ പ്രണയത്തിലാകുന്നതും ലൈംഗിക ബന്ധത്തിലേര്‍‌പ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിയമ കമ്മീഷന്റെ നിരീക്ഷണമാണ് ഞങ്ങള്‍ പരിഗണിച്ചത്. യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത് പ്രായപരിധി മാറ്റുന്നതില്‍ പുനര്‍വിചിന്തനം നടത്തണം’. എന്നും കോടതി പറഞ്ഞു.

17 വയസുളള മകളെ അയല്‍വാസി ഗോവയിലേക്ക് തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച്‌ ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts