മതവികാരം വ്രണപ്പെടുത്തുവെന്ന് ആരോപണം, ബെംഗളൂരുവിൽ കൊമേഡിയൻ വീർ ദാസിന്റെ പരിപാടി റദ്ദാക്കി 

ബെംഗളൂരു: തീവ്ര വലതുപക്ഷ സംഘങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്റ്റാന്റപ്പ് കൊമേഡിയന്‍ വീര്‍ ദാസിന്റെ പരിപാടി റദ്ദാക്കി.

ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതുമാണ് വീര്‍ ദാസിന്റെ പരിപാടികളെന്ന് ആരോപിച്ചാണ് പ്രതിഷേധം. തുടര്‍ന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ബംഗളൂരുവിലെ പരിപാടി മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കാമെന്നും ദാസ് അറിയിച്ചു . അസൗകര്യം നേരിട്ടതിന് ദാസ് മാപ്പ് ചോദിക്കുകയും ചെയ്തു.

പരിപാടിക്കെതിരെ ഹിന്ദു ജനജാഗൃതി സമിതി പോലീസില്‍ പരാതി നല്‍കിയിരുന്നു. യു.എസില്‍ ‘ടു ഇന്ത്യാസ്’ എന്ന പേരില്‍ വീര്‍ ദാസ് നടത്തിയ പരിപാടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ പകല്‍ സ്ത്രീകളെ ആരാധിക്കുകയും രാത്രികളില്‍ അവരെ ബലാത്സംഗം ചെയ്യുകയുമാണെന്ന രീതിയില്‍ അമേരിക്കയില്‍ നടന്ന പരിപാടിക്കിടെ കടുത്ത മതവിരുദ്ധ പരാമര്‍ശങ്ങളാണ് വീര്‍ ദാസ് നടത്തിയതെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു. അത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയുടെ പരിപാടി തടയണമെന്നാവശ്യപ്പെട്ടാണ് സമിതി പരാതി നല്‍കിയത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

നിരവധി വിവാദ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ രണ്ട് മുഖങ്ങളാണ് വീര്‍ ദാസ് ദ ടു ഇന്ത്യാസ് മോണോലോഗിലൂടെ അവതരിപ്പിച്ചത്. ഡല്‍ഹി കൂട്ടബലാത്സംഗവും, കര്‍ഷക മാര്‍ച്ചും അതിലെ പ്രതിപാദ്യ വിഷയങ്ങളായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts