പിഞ്ചു കുഞ്ഞുങ്ങളെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് പിതാവ് 

ബെംഗളൂരു: മംഗളൂരുവിൽ മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു.

ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പി. ശ്രീകാന്ത്(42) ആണ് മക്കളായ ആദർശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെ യാണ് കൊലപ്പെടുത്തിയത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

തടയാൻ ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് പരിക്കേറ്റു. സംഭവ ശേഷം ഒളിവിൽ പോയ ശ്രീകാന്തിനെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങി.

കൊലപാതക കാരണം എന്തെന്ന് അറിയില്ല. കൽബുറുഗി ജെവർഗി സ്വദേശിയായ ശ്രീകാന്ത് മറളഗളയിൽ തോട്ടം തൊഴിലാളിയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts