കാപ്പി എസ്റ്റേറ്റിൽ ദളിത് സ്ത്രീയെ വെടിവെച്ചു കൊന്നു ; മൂന്നു പേർ അറസ്റ്റിൽ 

ബെംഗളൂരു: ചിക്കമഗളൂരുവിലെ കാപ്പി എസ്റ്റേറ്റിൽ തൊഴിലാളിയായ ദളിത് സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ എസ്റ്റേറ്റുടമയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.

സിദ്ദാപുരയിലെ എസ്റ്റേറ്റുടമ ഹെഡെ ഗൗഡ, ഇയാളുടെ മകൻ, എസ്റ്റേറ്റിലെ തൊഴിലാളിയായ നാഗപ്പ തുടങ്ങിയവരാണ് അറസ്റ്റിൽ ആയതെന്ന് പോലീസ് അറിയിച്ചു.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

എസ്റ്റേറ്റിൽ ഒരാഴ്ചമുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

ജയമ്മ(55)യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ബന്ധുക്കളില്ല. രണ്ടുവർഷമായി എസ്റ്റേറ്റിലെ തൊഴിലാളിയാണ്.

ചിക്കബല്ലാപുര ജില്ലാ പോലീസ് മേധാവി ഉമ പ്രശാന്തിന് ലഭിച്ച ഒരു ഫോൺസന്ദേശത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts