സുപ്രീം കോടതിയിൽ 5 പുതിയ ജഡ്ജിമാർ; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു

തിങ്കളാഴ്ച സുപ്രീം കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ നിയോഗിച്ചു. സുപ്രീം കോടതി ജഡ്ജിമാരായി ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സഞ്ജയ് കരോൾ, പി വി സഞ്ജയ് കുമാർ, അഹ്‌സനുദ്ദീൻ അമാനുള്ള, മനോജ് മിശ്ര എന്നിവർക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സുപ്രീം കോടതി ജഡ്ജിമാരും അഭിഭാഷകരും പുതിയ ജഡ്ജിമാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 32 ആയിരുന്ന സ്ഥാനത്ത് 34 ആയി ഉയർന്നു. അഞ്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ശനിയാഴ്ച നിയമ-നീതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.…

Read More

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി സ്ഥാനമൊഴിയുന്നു; പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിനെ നിയമിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ജൂലൈ രണ്ടിന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ജസ്റ്റിസ് അലോക് ആരാധെയെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. കർണാടക ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് അലോക് ആരാധെ. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഋതു രാജ് അവസ്തി വിരമിച്ചതിന്റെ ഫലമായി 03.07.2022 മുതൽ പ്രാബല്യത്തിൽ ഹൈക്കോടതിയുടെ ജസ്റ്റിസ് അലോക് ആരാധെയെ ആണ് ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഛത്തീസ്ഗഡിലെ റായ്പൂർ സ്വദേശിയാണ് ജസ്റ്റിസ് ആരാധെ. 1988 ജൂലൈ 12-ന് അഭിഭാഷകനായി എൻറോൾ ചെയ്തു…

Read More
Click Here to Follow Us