പ്രായപൂർത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം ; ഹൈക്കോടതി 

ബെംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്‌സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്.

പോക്‌സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു.

മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്‌സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളി. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്‌സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്‌സോ അനുസരിച്ച്‌ ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്‌സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്.

ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ട് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

എന്നാൽ ഭർത്താവിന്റെ സാന്നിധ്യം പെൺ കുട്ടിയ്ക്ക് ആവശ്യമായ സമയം ആണെന്ന് കണക്കിലെടുത്ത് ഭർത്താവിന് കോടതി ജാമ്യം അനുവദിച്ചു. ഒപ്പം പെൺകുട്ടിയുടെ സമ്മതപ്രകാരം ആണ് വിവാഹം നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts