രഥോത്സവത്തിനിടെ രഥം തകർന്ന് വീണു

ബെംഗളൂരു: ചാമരാജനഗറിലെ ചന്നപ്പനപുര ഗ്രാമത്തില്‍ രഥോത്സവത്തിനിടെ കൂറ്റൻ രഥം തകര്‍ന്നുവീണു.

ഗ്രാമത്തിലെ വീരഭദ്രേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ രഥ ഘോഷയാത്രക്കിടെയാണ് ചക്രങ്ങള്‍ തകര്‍ന്ന് രഥം താഴെ വീണത്. അപകടത്തില്‍ ആളപായമില്ല.

ചക്രങ്ങള്‍ പൂർണമായും തകര്‍ന്നു, രഥത്തിന്‍റെ ചക്രങ്ങള്‍ തകര്‍ന്ന് തുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ജനങ്ങളെ മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീരഭദ്രേശ്വര ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. രഥോത്സവം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റു ചടങ്ങുകളോടെ ഉത്സവം പൂര്‍ത്തിയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts