കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോയ ഗ്യാസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു

ബെംഗളൂരു: ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടടുത്ത് കര്‍ണാടകയില്‍ നിന്ന് പാചകവാതക സിലിണ്ടറുകളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു.

ഒമ്പതാം വളവില്‍വെച്ചാണ് ലോറി 40 അടിയോളം താഴേക്ക് പതിച്ചത്. മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തലക്ക് പരിക്കേറ്റ കര്‍ണാടക സ്വദേശിയായ ഡ്രൈവര്‍ രവികുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെ ലോറിയും സിലിണ്ടറുകളും മാറ്റാന്‍ നടപടികളാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts