കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോയ ഗ്യാസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു

ബെംഗളൂരു: ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടടുത്ത് കര്‍ണാടകയില്‍ നിന്ന് പാചകവാതക സിലിണ്ടറുകളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഒമ്പതാം വളവില്‍വെച്ചാണ് ലോറി 40 അടിയോളം താഴേക്ക് പതിച്ചത്. മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തലക്ക് പരിക്കേറ്റ കര്‍ണാടക സ്വദേശിയായ ഡ്രൈവര്‍ രവികുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെ ലോറിയും സിലിണ്ടറുകളും മാറ്റാന്‍ നടപടികളാരംഭിച്ചു.

Read More