ബെംഗളൂരു: വൈറ്റ് ഫീൽഡിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇനി യാത്ര ചെയ്യാൻ ഒരു മാധ്യമം കൂടി.
സിറ്റി റെയിൽവേ സ്‌റ്റേഷനും വൈറ്റ് ഫീൽഡ് സ്റ്റേഷനും ഇടയിൽ കൂടുതൽ തിരക്കുള്ള സമയങ്ങളിൽ സബർബൻ സർവ്വീസുകൾ നടത്താൻ റെയിൽവേ തയ്യാറെടുക്കുന്നു.
റെയിൽവേയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് അംഗദിയുമായി ഇന്നലെ ബെംഗളൂരു റെയിൽവേ ആസ്ഥാനത്ത് വച്ച് നടന്ന ചർച്ചയിലാണ് തീരുമാനം.
Suburban services between BLR & Whitefield wil begin shortly & will have increased frequency esp during peak hours. DRM assured this in my meeting wit Rly Min Shri Suresh Angadi
Commuters can share feedback on preferred timings & any other suggs@SureshAngadi_ @drmsbc @SWRRLY pic.twitter.com/kgysrPXluW
— P C Mohan (@PCMohanMP) August 26, 2019
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആട്ടോമാറ്റിക്ക് സിഗ്‌നലിംഗ് സംവിധാനം സിറ്റി മുതൽ വൈറ്റ് ഫീൽഡ് വരെ പൂർണമായും പ്രവർത്തനക്ഷമമായത്, അതിനാൽ കൂടുതൽ വണ്ടികൾ ഓടിക്കുന്നതിന് ദക്ഷിണ പശ്ചിമ റെയിൽവേക്ക് വേറെ പ്രതിബന്ധങ്ങൾ ഇല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.