നിർത്തിയിട്ട ട്രക്കിൽ കർണാടക ആർടിസി ഇടിച്ചു കയറി അപകടം; നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ദേശീയപാതയില്‍ കർണാടക ആർ.ടി.സി ബസ് നിർത്തിയിട്ട ട്രക്കിനു പിന്നില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു.

ഇതില്‍ ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ദേശീയപാത 75ല്‍ രാമനഗര കുടൂരില്‍ ശനിയാഴ്ച രാവിലെയാണ് അപകടം.

ചിക്കമഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ബസിന്റെ ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ട് റോഡരികില്‍ നിർത്തിയിട്ട ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ മുൻവശം പൂർണമായും തകർന്നു. കാബിനുള്ളില്‍ കുടുങ്ങിപ്പോയ ബസ് ഡ്രൈവറെ എക്സ്കവേറ്റർ എത്തിച്ചാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്.

പരിക്കേറ്റവരില്‍ ഹാസൻ വദ്ദറഹള്ളി സ്വദേശി സോമശേഖർ, ബംഗളൂരു എം.എസ് പാളയ സ്വദേശി ശശികല എന്നിവരെ നെലമംഗല ആശുപത്രിയിലേക്കും മറ്റുള്ളവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts