മംഗളൂരുവിലെ ആൾക്കൂട്ടക്കൊല; മലക്കം മറിഞ്ഞ് ആഭ്യന്തര മന്ത്രി 

ബെംഗളൂരു: മംഗളൂരുവില്‍ മലയാളിയെ ഒരു സംഘം കൂട്ടമായി ആക്രമിച്ച്‌ കൊന്ന കേസില്‍ മലക്കം മറിഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞുവെന്നത് തന്റെ പ്രസ്താവനയല്ലെന്നും ആള്‍ക്കൂട്ട സംഘത്തിലെ ചിലര്‍ പോലീസിനോട് പറഞ്ഞ കാര്യമാണിതെന്നും ജി പരമേശ്വര തിരുത്തി. നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയുകയുള്ളൂ. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലവും അന്വേഷിച്ചുവരികയാണ്. ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അശ്‌റഫിനെയാണ് മംഗളൂരു കുഡുപ്പില്‍ കല്ലൂര്‍ത്തി ക്ഷേത്രത്തിന്…

Read More

മലയാളി യുവാവിനെ മർദ്ദിച്ചു കൊലപെടുത്തിയ കേസിൽ 20 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവില്‍ മലയാളി യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 20 പേർ അറസ്റ്റിൽ. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്റഫ് എന്ന സ്ഥിരീകരിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാള്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കള്‍ മംഗളൂരുവിലെത്തി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു. യതിരാജ്‌ , സച്ചിൻ , അനില്‍ ,സുശാന്ത് ,ആദർശ് എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇരുപതായി. സംഭവത്തില്‍…

Read More

മെട്രോ ട്രെയിനിൽ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴ 

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനില്‍ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴയിട്ട് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ. കഴിഞ്ഞദിവസം മാധവാര സ്റ്റേഷനില്‍ നിന്ന് മാഗഡി റോഡ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത യാത്രക്കാരിക്കാണ് 500 രൂപ പിഴ അടക്കേണ്ടി വന്നത്. യാത്രക്കാരി ഭക്ഷണം കഴിക്കുന്നത് സഹയാത്രികരിലൊരാള്‍ വിഡിയോയില്‍ പകർത്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. മെട്രോ പരിസരത്തോ ട്രെയിനിനകത്തോ ഭക്ഷണം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.എം.ആർ.സി.എല്‍ അധികൃതർ മുന്നറിയിപ്പ് നല്‍കി. മെട്രോയിലെ വൃത്തി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്…

Read More

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….. നാളെ മുതൽ പുതിയ മാറ്റങ്ങൾ 

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് മേയ് ഒന്നു മുതല്‍ വെയ്റ്റിങ് ലിസ്റ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ കഴിയില്ല. ജനറല്‍ ക്ലാസില്‍ മാത്രമേ അവർക്ക് യാത്ര ചെയ്യാൻ സാധിക്കൂ. കണ്‍ഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ഇന്ത്യൻ റെയില്‍വേയുടെ ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഐആർസിടിസി വഴി ബുക്ക് ചെയ്ത ഓണ്‍ലൈൻ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ ഓട്ടോമാറ്റിക്കലായി റദ്ദാകും. വെയ്റ്റിങ് ലിസ്റ്റിലുള്ള നിരവധി യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നത് കണ്‍ഫേം ടിക്കറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന…

Read More

മലയാളി വിദ്യാർത്ഥിയെ കാണാതായതായി പരാതി 

ബെംഗളുരു: ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാതായതായി പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്ബള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം. ബെല്‍ഗാവി പോലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്‌ഡ് ഓഫ് ആണ്.

Read More

അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു 

കൊച്ചി: കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചർച്ചകളിലും വാർത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു അഡ്വ.ആളൂർ

Read More

മംഗളൂരു ആൾകൂട്ടം തല്ലിക്കൊന്നത് പുൽപള്ളി സ്വദേശി അഷ്‌റഫിനെ; മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

ബെംഗളൂരു: മംഗളൂരുവിൽ പ്രാദേശിക ക്രിക്കറ്റ്‌ മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫിനെയാണെന്ന് (38) സ്ഥിരീകരണം. ആള്‍കൂട്ട ആക്രമണത്തില്‍ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മംഗളുരുവില്‍ എത്തിയ സഹോദരന്‍ ജബ്ബാര്‍ അഷ്‌റഫിന്റെ മൃതദേഹം ഏറ്റുവാങ്ങി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ ജബ്ബാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് അഷ്‌റഫിന്റെ മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി…

Read More

നഗരത്തിൽ ബൈക്ക് ടാക്‌സികൾക്ക് ജൂൺ 15 വരെ തുടരാം

ബെംഗളൂരു : ഓൺലൈൻ ടാക്സി പ്ലാറ്റ് ഫോമുകളായ ഒല, ഉബർ, റാപ്പിഡോ എന്നിവയുടെ ബൈക്ക് ടാക്സികൾക്ക് ജൂൺ 15 വരെ സർവീസ് തുടരാൻ അനുമതിനൽകി ഹൈക്കോടതി. ബൈക്ക് ടാക്സി സർവീസുകൾ നിർത്തലാക്കാൻ ഈ മാസംരണ്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറുമാസത്തിനുള്ളിൽ സർവീസ് നിർത്താൻ ഒല, ഉബർ, റാപ്പിഡോ എന്നിവക്ക് കോടതി നിർദേശം നൽകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, സർവീസ് തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റാപ്പിഡോയുടെ മാതൃകമ്പനിയായ റോപ്പീൻ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എഎൻഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ…

Read More

കേന്ദ്രമന്ത്രി ‘സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് മാല; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. റാപ്പർ വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നിരിക്കുന്നത്. കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക്…

Read More

ഇനി പൂരാവേശം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും. പൂരത്തെ പൂര്‍ണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതല്‍ പൂരക്കൊടികള്‍ ഉയരും.പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ മുതല്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് പൂരത്തിന് തുടക്കം കുറിച്ച് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക. ഉച്ചയ്ക്ക് 12ന് വലിയ പാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12.30നാണ് കൊടിയേറ്റം.…

Read More
Click Here to Follow Us