വൈശാഖത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസത്തെയാണ് അക്ഷയതൃതീയ എന്ന് വിളിക്കുന്നത്. ഈ ദിവസം സൂര്യനും ചന്ദ്രനും അവരുടെ ഏറ്റവും ഉയർന്ന രാശിയിൽ സ്ഥിതി ചെയ്യുന്നതിനാൽ, രണ്ടുപേരുടെയും സംയുക്ത അനുഗ്രഹങ്ങളുടെ ഫലം ശാശ്വതമായിത്തീരുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ തിഥി ഏപ്രിൽ 29 ന്, അതായത് ഇനാളെ വൈകുന്നേരം 5:31 ന് ആരംഭിച്ചു, തിഥി ഇന്ന് ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2:12 ന് അവസാനിക്കും. ഉദയതിഥി പ്രകാരം അക്ഷയതൃതീയ ഏപ്രിൽ 30 ബുധനാഴ്ച ആഘോഷിക്കും. നാളെ രാവിലെ 5:41 മുതൽ…
Read MoreMonth: April 2025
അമേരിക്കയിൽ ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി മാണ്ഡ്യ സ്വദേശിയായ ഐടി സംരംഭകൻ
മാണ്ഡ്യ സ്വദേശിയായ ഐടി സംരംഭകൻ അമേരിക്കയിൽ ഭാര്യയെയും ഒരുവയസ്സുള്ള മകനെയും വെടിവെച്ച് കൊന്ന് സ്വയം വെടിയുതിർത്ത് മരിച്ചതായി ബന്ധുക്കൾക്ക് പോലീസിൽനിന്ന് വിവരംലഭിച്ചു. അമേരിക്കയിലെ ന്യൂകാസിലിൽ താമസിക്കുന്ന മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ കിക്കേരി സ്വദേശിയായ ഹർഷവർദ്ധൻ കിക്കേരി (57) യാണ് ഭാര്യ ശ്വേതയെയും മൂത്ത മകനെയും വെടിവച്ചുകൊന്നത്. തുടർന്ന് അദ്ദേഹവും സ്വയംവെടിയുതിർത്ത് ജീവനൊടുക്കി. 2017-ൽ അന്തരിച്ച പ്രശസ്ത ഭാഷാ പണ്ഡിതൻ കിക്കേരി നാരായണന്റെ മകനാണ് ഹർഷ. അമ്മ ഗിരിജാ നാരായണൻ, സഹോദരൻ ചേതൻ എന്നിവർ മൈസൂരുവിലെ വിജയനഗറിലാണ് ഇപ്പോൾ താമസിക്കുന്നത്. ഹർഷവർദ്ധൻ 2017ൽ…
Read Moreരാസവസ്തുകളുണ്ടെന്ന് പ്രചാരണം; തണ്ണിമത്തൻ ആരും വാങ്ങാതെയായി; കർഷകർ പ്രതിസന്ധിയിൽ
ബെംഗളൂരു: രാസവസ്തുകളുണ്ടെന്ന് പ്രചാരണം ശക്തമായതോടെ തമിഴ്‌നാട്ടിൽനിന്നുള്ള തണ്ണിമത്തന്റെ വിൽപ്പന വൻതോതിൽ കുറഞ്ഞു. സാധാരണ വേനൽക്കാലത്താണ് വിൽപ്പന വർധിക്കുന്നത്. എന്നാൽ, ഇത്തവണ ആവശ്യക്കാർ ഗണ്യമായി കുറയുകയും വിലയിടിയുകയുമായിരുന്നു. ഇതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. തണ്ണിമത്തൻ ഒന്നിന് മൂന്നുരൂപയാണ് ലഭിക്കുന്നത്. എട്ടുരൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. തമിഴ്‌നാട്ടിൽ വിഴുപുരം ജില്ലയിലെ ദിണ്ടിവനം, ദിണ്ടിക്കൽ ജില്ലയിൽ പളനി തുടങ്ങിയ സ്ഥലങ്ങളിലാണ് തണ്ണിമത്തൻ അധികവും കൃഷിചെയ്യുന്നത്. ഇവിടെനിന്ന് തമിഴ്‌നാടിന്റെ പലഭാഗങ്ങളിലേക്കും കേരളം, കർണാടക സംസ്ഥാനങ്ങളിലേക്കും കയറ്റിയയക്കുന്നുണ്ട്. തണ്ണിമത്തൻ പഴുപ്പിക്കുന്നതിനും ഏറെനാൾ കേടുകൂടാതിരിക്കുന്നതിനും രാസപദാർഥങ്ങൾ ഉപയോഗിക്കുന്നുവെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചുവപ്പുനിറം…
Read Moreവ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായ പ്രായപൂത്തിയാകാത്ത മകളെ അച്ഛൻ കൊന്ന് നദിയിലെറിഞ്ഞു.
ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല ഗ്രാമത്തിലാണ് സംഭവം. കുറുബ സമുദായത്തിൽ പെട്ട രേണുകയാണ് (17) കൊല്ലപ്പെട്ടത്. പിതാവ് ലക്കപ്പ കമ്പാലിയെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം കൃഷ്ണ നദിയിൽ എറിയുകയായിരുന്നു. പിന്നീട് മകളെ കാണാതായതായി ഇയാൾ പോലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വാൽമീകി നായക സമുദായത്തിൽപ്പെട്ട ഹനുമന്ത എന്ന…
Read Moreനഗരത്തിൽ പാകിസ്ഥാനിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം; വ്യാപക പരിശോധനകളുമായി സംസ്ഥാന സർക്കാർ
ബെംഗളൂരു: ഈ മാസം 22-ന് പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി. ഇതനുസരിച്ച്, സംസ്ഥാന പോലീസ് ലോഡ്ജുകൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് അനൗപചാരിക താമസസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, നഗരത്തിലുടനീളമുള്ള പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ സി.ബി.ഐ, ഐ.ബി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സ്ലീപ്പർ സെല്ലുകളുടെ സാന്നിധ്യവും പാകിസ്ഥാനിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒളിത്താവളങ്ങളും കണ്ടെത്തുന്നതിനായി കർണാടക ആഭ്യന്തര സുരക്ഷാ…
Read Moreവിവാഹ ചടങ്ങിനിടെ എട്ട് വയസുകാരിക്ക് പീഡനം; 47കാരൻ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശ് ബറേലിയിൽ വിവാഹ ചടങ്ങിനിടെ എട്ട് വയസുകാരിയെ 47 കാരൻ പീഡിപ്പിച്ചതായി പരാതി. ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വിവാഹത്തിന് കുടുംബത്തോടൊപ്പം എത്തിയ പെൺകുട്ടിയെ 47കാരനായ നന്ദ് കിഷോർ അടുത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ നന്ദ്കിഷോർ കുറ്റം സമ്മതിച്ചു. അതിക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപിതാവിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
ഡെറാഢൂണ്‍ : ജോലി ചെയ്യുന്നതിന് മടി കാണിച്ച മകനെ വഴക്ക് പറഞ്ഞ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി 18 വയസ്സുകാരനായ മകൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ മംഗലൗറിലാണ് ക്രൂര കൊലപാതകം നടന്നത്. 62 വയസ്സുള്ള പിതാവ് സലീമിനെയാണ് 18 വയസ്സുള്ള മകൻ മുഷാഹിർ കൊലപ്പെടുത്തിയത്. ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിലായിരുന്നു കൊല്ലപ്പെട്ട സലീം ജോലി ചെയ്തിരുന്നത്. സലീമിന്റെ കുടുംബവും ഒഴിവുസമയങ്ങളിൽ ഈ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്നു. ഞായറാഴ്ച്ച മകനെയും കൂട്ടി ഇഷ്ടികച്ചൂളയിൽ സലീം ജോലിക്ക് പോയിരുന്നു. എന്നാൽ മകൻ ജോലി ചെയ്യാതെ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചു.
Read Moreപുലിപ്പല്ലിൽ കുടുങ്ങി വേടൻ; സംഭവത്തിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്
മാലയിൽ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം. കേസ് അതീവ…
Read More‘യുദ്ധം ആവശ്യമില്ല’ എന്ന സിദ്ധരാമയ്യയുടെ പരാമർശം; സിദ്ധരാമയ്യ ശത്രുരാജ്യത്തിന്റെ പാവയെന്ന് ബിജെപി
ബെംഗളൂരു : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശത്തിനെതിരേ ബിജെപി. ‘യുദ്ധം ആവശ്യമില്ല’ എന്ന സിദ്ധരാമയ്യയുടെ പരാമർശം പാകിസ്താൻ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി സിദ്ധരാമയ്യയ്‌ക്കെതിരേ രംഗത്തെത്തിയത്. സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്താൻ വാർത്താചാനൽ പ്രക്ഷേപണം ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെയാണ് അശോക ട്വീറ്റ് ചെയ്തത്. പഹൽഗാമിലെ ഭീകരാക്രമണത്തെ ലോകംമുഴുവൻ അപലപിക്കുമ്പോൾ യഥാർത്ഥസ്ഥിതി അറിയാതെ രാജ്യത്തെക്കുറിച്ച് നിസ്സാരമായി സംസാരിക്കുന്നത് കോൺഗ്രസ് നേതാക്കൾക്ക് ശീലമായി മാറിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം, യുദ്ധം പൂർണമായി വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമാണെങ്കിൽ യുദ്ധംവേണമെന്നാണ് ഉദ്ദേശിച്ചതെന്നും…
Read Moreകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ
പഹല്‍ഗാം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹല്‍ഗാമിലെ ഭീകരര്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
Read More