വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായ പ്രായപൂത്തിയാകാത്ത മകളെ അച്ഛൻ കൊന്ന് നദിയിലെറിഞ്ഞു.

ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി.

റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല ഗ്രാമത്തിലാണ് സംഭവം. കുറുബ സമുദായത്തിൽ പെട്ട രേണുകയാണ് (17) കൊല്ലപ്പെട്ടത്. പിതാവ് ലക്കപ്പ കമ്പാലിയെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം കൃഷ്ണ നദിയിൽ എറിയുകയായിരുന്നു.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

പിന്നീട് മകളെ കാണാതായതായി ഇയാൾ പോലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വാൽമീകി നായക സമുദായത്തിൽപ്പെട്ട ഹനുമന്ത എന്ന യുവാവുമായി രേണുക പ്രണയത്തിലായിരുന്നു.

നേരത്തെ, ഹനുമന്തയുമായി രേണുക ഒളിച്ചോടിയതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോലീസ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു.

സംഭവത്തിന് ശേഷം, ബന്ധം അവസാനിപ്പിക്കാൻ ലക്കപ്പ രേണുകയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലിംഗസുഗുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts