രാസവസ്തുകളുണ്ടെന്ന് പ്രചാരണം; തണ്ണിമത്തൻ ആരും വാങ്ങാതെയായി; കർഷകർ പ്രതിസന്ധിയിൽ

ബെംഗളൂരു: രാസവസ്തുകളുണ്ടെന്ന് പ്രചാരണം ശക്തമായതോടെ തമിഴ്‌നാട്ടിൽനിന്നുള്ള തണ്ണിമത്തന്റെ വിൽപ്പന വൻതോതിൽ കുറഞ്ഞു.

സാധാരണ വേനൽക്കാലത്താണ് വിൽപ്പന വർധിക്കുന്നത്. എന്നാൽ, ഇത്തവണ ആവശ്യക്കാർ ഗണ്യമായി കുറയുകയും വിലയിടിയുകയുമായിരുന്നു.

ഇതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. തണ്ണിമത്തൻ ഒന്നിന് മൂന്നുരൂപയാണ് ലഭിക്കുന്നത്. എട്ടുരൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്.

തമിഴ്‌നാട്ടിൽ വിഴുപുരം ജില്ലയിലെ ദിണ്ടിവനം, ദിണ്ടിക്കൽ ജില്ലയിൽ പളനി തുടങ്ങിയ സ്ഥലങ്ങളിലാണ് തണ്ണിമത്തൻ അധികവും കൃഷിചെയ്യുന്നത്.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

ഇവിടെനിന്ന് തമിഴ്‌നാടിന്റെ പലഭാഗങ്ങളിലേക്കും കേരളം, കർണാടക സംസ്ഥാനങ്ങളിലേക്കും കയറ്റിയയക്കുന്നുണ്ട്.

തണ്ണിമത്തൻ പഴുപ്പിക്കുന്നതിനും ഏറെനാൾ കേടുകൂടാതിരിക്കുന്നതിനും രാസപദാർഥങ്ങൾ ഉപയോഗിക്കുന്നുവെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ചുവപ്പുനിറം ലഭിക്കാനും രാസവസ്തുകളും കൃത്രിമനിറങ്ങളും ഉപയോഗിക്കുന്നുവെന്നും പ്രചരിച്ചു. തമിഴ്‌നാട് സർക്കാർ ഇത് തള്ളിയെങ്കിലും ആളുകൾ തണ്ണിമത്തൻ വാങ്ങാൻ മടിക്കുകയാണ്.

  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts