ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി 

കൊച്ചി: കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ കെട്ടിയ താല്‍ക്കാലിക സ്റ്റേജില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി.

ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകള്‍ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

മകൻ ഐ.സി.യുവില്‍ കയറി ഉമ തോമസിനെ കണ്ടതായും വിവരമുണ്ട്. രാവിലെ 10 മണിയോടെ എം.എല്‍.എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവരും.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

അതേസമയം, എം.എല്‍.എ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂർ റിനൈ ആശുപത്രി അധികൃതർ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.

വെന്‍റിലേറ്ററില്‍ തുടരുന്ന അവരുടെ നില കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ കുറച്ചുകൂടി ഗൗരവതരമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts