യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!! നാളെ മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം 

തിരുവനന്തപുരം: പുതുവർഷം മുതല്‍ കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.

വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം ഉണ്ടാകുക.

ഇതിനൊപ്പം ചില ട്രെയിനുകളുടെ വേഗതയിലും മാറ്റം ഉണ്ടാകും.

അതേതൊക്കെയെന്ന് നോക്കാം:

ട്രെയിനുകളുടെ സമയമാറ്റം

തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്; രാവിലെ 5.25നു പകരം 5.20നു പുറപ്പെടും

തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തു നിന്നും പുറപ്പെടുക 4.35ന്

എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.10നാകും പുറപ്പെടുക

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും

കൊല്ലം-തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക

കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചർ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും

ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയില്‍ നിന്നും പുറപ്പെടുക.

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും

വേഗം കൂടുന്ന ട്രെയിനുകള്‍

ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്; ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും.

മധുര-ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം-നിലമ്ബൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു-കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും.

കൊല്ലം-ചെന്നൈ അനന്തപുരി- 15 മിനിറ്റ്,, എറണാകുളം-ബിലാസ്പുർ- 10 മിനിറ്റ് എന്നിങ്ങനെ വേഗം കൂട്ടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts