മലയാളി നഴ്സിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു.

മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി സൈനുല്‍ ആബിദ് (24) ആണ് മരണപ്പെട്ടത്.

സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.

ആനേക്കല്‍ മരസൂർ ഗേറ്റിലെ ഹോസ്റ്റലില്‍വെച്ച്‌ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് സുഹൃത്തുക്കള്‍ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാത്രി 9 മണിക്ക് മണ്ണാർക്കാട് മണലടി ജുമാ മസ്ജിദില്‍ മറവ് ചെയ്തു.

പിതാവ്: കക്കാടൻ അസീസ്, മാതാവ്: സജുമ. രണ്ട് സഹോദരിമാരുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us