പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി നൽകി സർക്കാർ

HOTEL

ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി.

ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും പബ്ബുകൾക്കും ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു.

ആഘോഷപരിപാടികൾക്ക് മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, മറ്റ് ഏജൻസി ഉദ്യോഗസ്ഥരോടും ജനുവരി 3 വരെ അവധിയിൽ പോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ഇതിന് പുറമെ ചിക്കമഗളൂരുവിലെ ട്രെക്കിംഗ് ഹിൽസ്, ശിവമോഗയ്ക്കടുത്തുള്ള ജോഗ് വെള്ളച്ചാട്ടം, മൈസൂരുവിലെ ചാമുണ്ഡി ഹിൽ, മാണ്ഡ്യ ജില്ലയിലെ കാവേരി നദീതടങ്ങൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് വൈകീട്ട് ആറ് മുതൽ ജനുവരി ഒന്നിന് രാവിലെ ആറ് മണി വരെ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ ആഘോഷ പാര്‍ട്ടികളില്‍ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts