കർണാടക ആർടിസിയുടെ ക്രിസ്മസ് റിസർവേഷനു മികച്ച പ്രതികരണം;തെക്കന്‍ കേരളത്തിലേക്ക് ഉള്ള ടിക്കെറ്റുകള്‍ എല്ലാം വിറ്റ് തീര്‍ന്നു.

ബെംഗളൂരു : കർണാടക ആർടിസിയുടെ ക്രിസ്മസ് റിസർവേഷനു മികച്ച പ്രതികരണം. ഡിസംബർ 21നു ബെംഗളൂരുവിൽനിന്നുള്ള സർവീസുകളിലെ നൂറുകണക്കിനു ടിക്കറ്റുകൾ റിസർവേഷൻ തുടങ്ങിയ ഇന്നലെ വിറ്റഴിഞ്ഞു. സേലം വഴിയുള്ള ചില ബസുകളിലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാട്ടിലേക്കു വൻതിരക്കുള്ള ഡിസംബർ 22നുള്ള സർവീസുകളിലെ ടിക്കറ്റ് വിൽപന ഇന്നാരംഭിച്ചു. കേരളത്തിലേക്കുള്ള ക്രിസ്മസ് സ്പെഷലുകളിൽ ചിലതും ഇതോടൊപ്പം പ്രഖ്യാപിക്കും.

കേരള ആർടിസി, സ്വകാര്യ ഏജൻസികൾ എന്നിവയെ അപേക്ഷിച്ച് എസി സർവീസുകളിലെ കുറഞ്ഞ നിരക്കാണു കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ അതിവേഗം തീരാൻ കാരണം. തിരുവനന്തപുരം (1110 രൂപ), എറണാകുളം (1005-1104), കോട്ടയം (1058), പാലക്കാട് (900), കോഴിക്കോട് (630-840) എന്നിങ്ങനെയാണ് ഈ ദിവസം കർണാടക ആർടിസി എസി ബസുകളിലെ ടിക്കറ്റ് നിരക്ക്. കേരള ആർടിസിക്ക് എസി സർവീസുകൾ ഇല്ലാത്ത കണ്ണൂർ (680-735), കാസർകോട് (730–735) എന്നിവിടങ്ങളിലേക്കും കർണാടകയ്ക്ക് എസി ബസുകളുണ്ട്.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

കേരള ആർടിസിയുടെ ക്രിസ്മസ് സ്പെഷൽ ബസുകളിൽ ടിക്കറ്റുകൾ സുലഭം. ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു തിരക്കു കൂടുതലുള്ള ഡിസംബർ 21, 22, 23 തീയതികളിൽ നൂറുകണക്കിനു ടിക്കറ്റുകളാണു സ്പെഷൽ സർവീസുകളിൽ ബാക്കിയുള്ളത്. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കായി എട്ടു സ്പെഷലുകളാണു കേരള ആർടിസി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത്.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

ഈ ബസുകളിലെ ടിക്കറ്റ് തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ ഉടൻ പ്രഖ്യാപിക്കും. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts