സ്വർണക്കടത്ത് കേസിൽ നടി രണ്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രണ്യ റാവുവിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് ഹർജി തള്ളിയത്. മാർച്ച് 14-ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയും മാർച്ച് 27-ന് സെഷൻസ് കോടതിയും നടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ, നടിക്കെതിരേ കൊഫെപോസ വകുപ്പ് ചുമത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡിആർഐ) നിർദേശപ്രകാരം സെൻട്രൽ എക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് കൊഫെപോസ ചുമത്തി ഉത്തരവിറക്കിയത്. കേസിൽ കൂട്ടുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരേയും…

Read More

കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ ഏറ്റ മലപ്പുറത്തെ ആറുവയസുകാരി മരിച്ചു

മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ​ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു. എല്ലാ ഡോസും…

Read More

ഈ അധ്യയന വർഷം മുതൽ സർക്കാർ സ്കൂളുകളിൽ സർക്കാർ സ്‌കൂളുകളിൽ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസും

ബെംഗളൂരു : കർണാടകത്തിൽ സർക്കാർ സ്കൂളുകളിൽ ഈ വർഷംമുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും. ഒരു അധ്യയനവർഷം 180 മണിക്കൂർ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ഗസ്റ്റ് അധ്യാപകരെ നിയമിക്കും. നിലവിലുള്ള റെഗുലർ ഇംഗ്ലീഷ് ക്ലാസിന് പുറമേ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം ലഭിക്കുന്നത് വിദ്യാർഥികൾക്ക് വളരെയധികം പ്രയോജനപ്പെടും. നിലവിലെ ഇംഗ്ലീഷ് ക്ലാസുകളിൽ സംസാരിച്ച് പഠിക്കാനുള്ള സൗകര്യങ്ങൾ കുറവാണ്. ഇതിനു പരിഹാരമായിട്ടാണ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഏർപ്പെടുത്തുന്നത്.  

Read More

ബിബിഎംപി നീന്തൽക്കുള പ്രവേശന ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) നീന്തൽക്കുള പ്രവേശന ഫീസ് വർധിപ്പിച്ചു. . ബിബിഎംപി നീന്തൽക്കുളങ്ങളിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, പലയിടത്തും ഇപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ വിലയ്ക്ക് ടിക്കറ്റുകള്‍ നല്‍കുന്നത് രക്ഷിതാക്കളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നിലവിൽ, മുനിസിപ്പൽ നീന്തൽക്കുളങ്ങളിൽ 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 35 രൂപയും മുതിർന്നവർക്ക് 50 രൂപയുമാണ് വില. എന്നിരുന്നാലും, മുതിർന്നവർക്ക് ലഭിക്കുന്ന അതേ നിരക്ക് തന്നെ കുട്ടികൾക്കും ഈടാക്കുന്നതായാണ് റിപ്പോർട്ട്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ…

Read More

സഞ്ചാരികൾക്കായി നവീകരണം പൂർത്തിയായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നിന് തുറന്ന് കൊടുക്കും

നവീകരണം പൂർത്തിയായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നിന് സന്ദർശകർക്കായി തുറക്കും. പ്രവേശനകവാടത്തിന്റെ നവീകരണമടക്കം സമഗ്രവികസന പ്രവൃത്തികളാണ് പൂർത്തിയായത്. നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, പ്രവൃത്തി പൂർത്തിയാക്കാൻസാധിച്ചില്ല. ഇതോടെ സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തി നവീകരണം തുടരുകയായിരുന്നു. പ്രവൃത്തികളെല്ലാം പൂർത്തിയായതിനാൽ മേയ് ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ജോഗ് മാനേജ്‌മെന്റ് അതോറിറ്റി എക്‌സിക്യുട്ടീവ് ഓഫീസർ ഗുരുദത്ത ഹെഗ്‌ഡെ അറിയിച്ചു.

Read More

ഷാജി എൻ കരുൺ അന്തരിച്ചു 

തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍ കരുണിന്റെ അവസാന പൊതുപരിപാടി. എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍…

Read More

യുവാവ് നദിയിൽ വീണ് മരിച്ചു 

ബെംഗളൂരു: തിങ്കലെയിലെ സീതനാടി നദിയില്‍ യുവാവ് അബദ്ധത്തില്‍ കാല്‍ വഴുതി മുങ്ങിമരിച്ചു. ഹെബ്രി കിന്നി ഗുഡ്ഡെയില്‍ താമസിക്കുന്ന സുധാകർ ഷെട്ടിയുടെ മകൻ സങ്കേത് ഷെട്ടിയാണ് (24) മരിച്ചത്. ഹെബ്രി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വികലാംഗ പുനരധിവാസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് ഹെബ്രി ജെ.സി.ഐ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളില്‍ സജീവമായി ഇടപെട്ടിരുന്നു.

Read More

റാപ്പർ വേടൻ കഞ്ചാവുമായി പിടിയിൽ 

കൊച്ചി:റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഏഴ് ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം. ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് പോലീസ് സ്ഥലത്തെത്തിയത്.

Read More

അപകടത്തിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി: ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുൻപ് വാഹനത്തിൽനിന്നു ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടാവുന്നത്. ഞായറാഴ്ച രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം നാട്ടുകാർ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പോലീസ് സ്ഥലത്തെത്തിയാണ് നവീനയെ ആശുപത്രിയിൽ എത്തിച്ചത്. സുരേഷ് ഭാര്യയെ അപായപ്പെടുത്തുന്നതിനായി മനഃപൂർവം…

Read More

പരസ്യത്തിൽ പൊതിഞ്ഞ് ബസുകൾ; ബിഎംടിസി ബസുകളെ തിരിച്ചറിയാൻ കഴിയാതെ യാത്രക്കാർ

ബെംഗളൂരു : വരുമാനം വർധിപ്പിക്കുന്നതിനായി ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിൽ പരസ്യങ്ങൾ കൂടുതലായി പ്രദർശിപ്പിക്കാൻ തുടങ്ങിയതോടെ സ്വകാര്യബസും ബിഎംടിസി ബസും തിരിച്ചറിയാൻ ബുദ്ധിമുട്ടായതായി യാത്രക്കാർ. പ്രത്യേകിച്ചും പ്രായമായവർക്കാണ് ആശയക്കുഴപ്പമുണ്ടാകുന്നത്. മുമ്പൊക്കെ ബിഎംടിസി ബസിനെ തിരിച്ചറിയാൻ എളുപ്പമുണ്ടായിരുന്നുവെന്നും ഇപ്പോൾ ആശയക്കുഴപ്പമുണ്ടാകുന്നുവെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. ബസിനെ പൊതിഞ്ഞ് പരസ്യം പ്രദർശിപ്പിക്കുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കുന്നത്. പരസ്യംകാരണം ഏത്‌ ബസാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. സ്ഥിരമായി യാത്രചെയ്യുന്ന 60 വയസ്സിനുമുകളിലുള്ളവരാണ് കൂടുതലും പരാതികൾ ഉന്നയിച്ചിരിക്കുന്നത്. മുമ്പൊക്കെ ബസിന്റെ പിൻവശത്ത് മാത്രമായിരുന്നു പരസ്യം പ്രദർശിപ്പിച്ചിരുന്നത്. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ സർക്കാർബസുകളിൽ…

Read More
Click Here to Follow Us