പരസ്യത്തിൽ പൊതിഞ്ഞ് ബസുകൾ; ബിഎംടിസി ബസുകളെ തിരിച്ചറിയാൻ കഴിയാതെ യാത്രക്കാർ

ബെംഗളൂരു : വരുമാനം വർധിപ്പിക്കുന്നതിനായി ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിൽ പരസ്യങ്ങൾ കൂടുതലായി പ്രദർശിപ്പിക്കാൻ തുടങ്ങിയതോടെ സ്വകാര്യബസും ബിഎംടിസി ബസും തിരിച്ചറിയാൻ ബുദ്ധിമുട്ടായതായി യാത്രക്കാർ.

പ്രത്യേകിച്ചും പ്രായമായവർക്കാണ് ആശയക്കുഴപ്പമുണ്ടാകുന്നത്. മുമ്പൊക്കെ ബിഎംടിസി ബസിനെ തിരിച്ചറിയാൻ എളുപ്പമുണ്ടായിരുന്നുവെന്നും ഇപ്പോൾ ആശയക്കുഴപ്പമുണ്ടാകുന്നുവെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. ബസിനെ പൊതിഞ്ഞ് പരസ്യം പ്രദർശിപ്പിക്കുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കുന്നത്. പരസ്യംകാരണം ഏത്‌ ബസാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല.

  ബാനറിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സ്ഥിരമായി യാത്രചെയ്യുന്ന 60 വയസ്സിനുമുകളിലുള്ളവരാണ് കൂടുതലും പരാതികൾ ഉന്നയിച്ചിരിക്കുന്നത്.

മുമ്പൊക്കെ ബസിന്റെ പിൻവശത്ത് മാത്രമായിരുന്നു പരസ്യം പ്രദർശിപ്പിച്ചിരുന്നത്. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ സർക്കാർബസുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നത് അഭംഗിക്കിടയാക്കുന്നുവെന്നും ആരോപണമുണ്ട്. ബിഎംടിസിക്ക് വരുമാനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും മറ്റുപല മാർഗങ്ങളിലൂടെ ഇത് നിറവേറ്റണമെന്നാണ് ആവശ്യം.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻമന്ത്രി നാഗേന്ദ്രയുടെ എട്ടുകോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us