സഞ്ചാരികൾക്കായി നവീകരണം പൂർത്തിയായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നിന് തുറന്ന് കൊടുക്കും

നവീകരണം പൂർത്തിയായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നിന് സന്ദർശകർക്കായി തുറക്കും. പ്രവേശനകവാടത്തിന്റെ നവീകരണമടക്കം സമഗ്രവികസന പ്രവൃത്തികളാണ് പൂർത്തിയായത്.

നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, പ്രവൃത്തി പൂർത്തിയാക്കാൻസാധിച്ചില്ല.

  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

ഇതോടെ സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തി നവീകരണം തുടരുകയായിരുന്നു. പ്രവൃത്തികളെല്ലാം പൂർത്തിയായതിനാൽ മേയ് ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ജോഗ് മാനേജ്‌മെന്റ് അതോറിറ്റി എക്‌സിക്യുട്ടീവ് ഓഫീസർ ഗുരുദത്ത ഹെഗ്‌ഡെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us