ബെംഗളൂരു: ഈ മാസം 22-ന് പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി. ഇതനുസരിച്ച്, സംസ്ഥാന പോലീസ് ലോഡ്ജുകൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് അനൗപചാരിക താമസസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, നഗരത്തിലുടനീളമുള്ള പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ സി.ബി.ഐ, ഐ.ബി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സ്ലീപ്പർ സെല്ലുകളുടെ സാന്നിധ്യവും പാകിസ്ഥാനിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒളിത്താവളങ്ങളും കണ്ടെത്തുന്നതിനായി കർണാടക ആഭ്യന്തര സുരക്ഷാ…
Read MoreDay: 29 April 2025
വിവാഹ ചടങ്ങിനിടെ എട്ട് വയസുകാരിക്ക് പീഡനം; 47കാരൻ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശ് ബറേലിയിൽ വിവാഹ ചടങ്ങിനിടെ എട്ട് വയസുകാരിയെ 47 കാരൻ പീഡിപ്പിച്ചതായി പരാതി. ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വിവാഹത്തിന് കുടുംബത്തോടൊപ്പം എത്തിയ പെൺകുട്ടിയെ 47കാരനായ നന്ദ് കിഷോർ അടുത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ നന്ദ്കിഷോർ കുറ്റം സമ്മതിച്ചു. അതിക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപിതാവിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
ഡെറാഢൂണ്‍ : ജോലി ചെയ്യുന്നതിന് മടി കാണിച്ച മകനെ വഴക്ക് പറഞ്ഞ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി 18 വയസ്സുകാരനായ മകൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ മംഗലൗറിലാണ് ക്രൂര കൊലപാതകം നടന്നത്. 62 വയസ്സുള്ള പിതാവ് സലീമിനെയാണ് 18 വയസ്സുള്ള മകൻ മുഷാഹിർ കൊലപ്പെടുത്തിയത്. ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിലായിരുന്നു കൊല്ലപ്പെട്ട സലീം ജോലി ചെയ്തിരുന്നത്. സലീമിന്റെ കുടുംബവും ഒഴിവുസമയങ്ങളിൽ ഈ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്നു. ഞായറാഴ്ച്ച മകനെയും കൂട്ടി ഇഷ്ടികച്ചൂളയിൽ സലീം ജോലിക്ക് പോയിരുന്നു. എന്നാൽ മകൻ ജോലി ചെയ്യാതെ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചു.
Read Moreപുലിപ്പല്ലിൽ കുടുങ്ങി വേടൻ; സംഭവത്തിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്
മാലയിൽ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം. കേസ് അതീവ…
Read More‘യുദ്ധം ആവശ്യമില്ല’ എന്ന സിദ്ധരാമയ്യയുടെ പരാമർശം; സിദ്ധരാമയ്യ ശത്രുരാജ്യത്തിന്റെ പാവയെന്ന് ബിജെപി
ബെംഗളൂരു : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശത്തിനെതിരേ ബിജെപി. ‘യുദ്ധം ആവശ്യമില്ല’ എന്ന സിദ്ധരാമയ്യയുടെ പരാമർശം പാകിസ്താൻ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി സിദ്ധരാമയ്യയ്‌ക്കെതിരേ രംഗത്തെത്തിയത്. സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്താൻ വാർത്താചാനൽ പ്രക്ഷേപണം ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെയാണ് അശോക ട്വീറ്റ് ചെയ്തത്. പഹൽഗാമിലെ ഭീകരാക്രമണത്തെ ലോകംമുഴുവൻ അപലപിക്കുമ്പോൾ യഥാർത്ഥസ്ഥിതി അറിയാതെ രാജ്യത്തെക്കുറിച്ച് നിസ്സാരമായി സംസാരിക്കുന്നത് കോൺഗ്രസ് നേതാക്കൾക്ക് ശീലമായി മാറിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം, യുദ്ധം പൂർണമായി വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമാണെങ്കിൽ യുദ്ധംവേണമെന്നാണ് ഉദ്ദേശിച്ചതെന്നും…
Read Moreകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ
പഹല്‍ഗാം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹല്‍ഗാമിലെ ഭീകരര്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
Read Moreസ്വർണക്കടത്ത് കേസിൽ നടി രണ്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രണ്യ റാവുവിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് ഹർജി തള്ളിയത്. മാർച്ച് 14-ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയും മാർച്ച് 27-ന് സെഷൻസ് കോടതിയും നടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ, നടിക്കെതിരേ കൊഫെപോസ വകുപ്പ് ചുമത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡിആർഐ) നിർദേശപ്രകാരം സെൻട്രൽ എക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് കൊഫെപോസ ചുമത്തി ഉത്തരവിറക്കിയത്. കേസിൽ കൂട്ടുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരേയും…
Read Moreകുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ ഏറ്റ മലപ്പുറത്തെ ആറുവയസുകാരി മരിച്ചു
മലപ്പുറം: തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറു പേര്‍ക്കു പട്ടിയുടെ കടിയേറ്റത്. രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു. എല്ലാ ഡോസും…
Read Moreഈ അധ്യയന വർഷം മുതൽ സർക്കാർ സ്കൂളുകളിൽ സർക്കാർ സ്‌കൂളുകളിൽ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസും
ബെംഗളൂരു : കർണാടകത്തിൽ സർക്കാർ സ്കൂളുകളിൽ ഈ വർഷംമുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും. ഒരു അധ്യയനവർഷം 180 മണിക്കൂർ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ഗസ്റ്റ് അധ്യാപകരെ നിയമിക്കും. നിലവിലുള്ള റെഗുലർ ഇംഗ്ലീഷ് ക്ലാസിന് പുറമേ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം ലഭിക്കുന്നത് വിദ്യാർഥികൾക്ക് വളരെയധികം പ്രയോജനപ്പെടും. നിലവിലെ ഇംഗ്ലീഷ് ക്ലാസുകളിൽ സംസാരിച്ച് പഠിക്കാനുള്ള സൗകര്യങ്ങൾ കുറവാണ്. ഇതിനു പരിഹാരമായിട്ടാണ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഏർപ്പെടുത്തുന്നത്.
Read Moreബിബിഎംപി നീന്തൽക്കുള പ്രവേശന ഫീസ് വർധിപ്പിച്ചു
ബെംഗളൂരു: ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) നീന്തൽക്കുള പ്രവേശന ഫീസ് വർധിപ്പിച്ചു. . ബിബിഎംപി നീന്തൽക്കുളങ്ങളിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, പലയിടത്തും ഇപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ വിലയ്ക്ക് ടിക്കറ്റുകള്‍ നല്‍കുന്നത് രക്ഷിതാക്കളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നിലവിൽ, മുനിസിപ്പൽ നീന്തൽക്കുളങ്ങളിൽ 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 35 രൂപയും മുതിർന്നവർക്ക് 50 രൂപയുമാണ് വില. എന്നിരുന്നാലും, മുതിർന്നവർക്ക് ലഭിക്കുന്ന അതേ നിരക്ക് തന്നെ കുട്ടികൾക്കും ഈടാക്കുന്നതായാണ് റിപ്പോർട്ട്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ…
Read More