‘യുദ്ധം ആവശ്യമില്ല’ എന്ന സിദ്ധരാമയ്യയുടെ പരാമർശം; സിദ്ധരാമയ്യ ശത്രുരാജ്യത്തിന്റെ പാവയെന്ന് ബിജെപി

ബെംഗളൂരു : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശത്തിനെതിരേ ബിജെപി.

‘യുദ്ധം ആവശ്യമില്ല’ എന്ന സിദ്ധരാമയ്യയുടെ പരാമർശം പാകിസ്താൻ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി സിദ്ധരാമയ്യയ്‌ക്കെതിരേ രംഗത്തെത്തിയത്.

സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്താൻ വാർത്താചാനൽ പ്രക്ഷേപണം ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെയാണ് അശോക ട്വീറ്റ് ചെയ്തത്.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

പഹൽഗാമിലെ ഭീകരാക്രമണത്തെ ലോകംമുഴുവൻ അപലപിക്കുമ്പോൾ യഥാർത്ഥസ്ഥിതി അറിയാതെ രാജ്യത്തെക്കുറിച്ച് നിസ്സാരമായി സംസാരിക്കുന്നത് കോൺഗ്രസ് നേതാക്കൾക്ക് ശീലമായി മാറിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

അതേസമയം, യുദ്ധം പൂർണമായി വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമാണെങ്കിൽ യുദ്ധംവേണമെന്നാണ് ഉദ്ദേശിച്ചതെന്നും സിദ്ധരാമയ്യ ഞായറാഴ്ച വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts