സംസ്ഥാനത്ത് കഞ്ചാവ് കൃഷിയും കച്ചവടവും; മലയാളി ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ പിടിയിൽ

ബെംഗളൂരു: രണ്ട് വ്യത്യസ്‌ത കേസുകളിലായി മലയാളി അടക്കം അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളെ കഞ്ചാവ് കൃഷിയും കച്ചവടവും നടത്തിയതിന് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ നിന്ന് 42,000 രൂപ വിലവരുന്ന ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു.

അറസ്റ്റിലായവർ: തമിഴ്‌നാട് കൃഷ്ണഗിരിയിലെ ജക്കപ്പനഗർ സ്വദേശിയും പുർലെ ശിവഗംഗ ലേഔട്ടിൽ താമസക്കാരനുമായ വിഘ്‌നരാജ് (28); കേരളത്തിലെ ഇടുക്കി ജില്ലക്കാരനായ വിനോദ് കുമാർ (27), തമിഴ്‌നാട്ടിലെ ധർമപുരി സ്വദേശികളായ പാണ്ടിദൊറൈ (27), ഇരുവരും പുർലെയിലാണ് താമസിക്കുന്നത് ; വിജയപുര സ്വദേശി അബ്ദുൾ ഖയാം, വിജയനഗർ ജില്ലയിലെ കോട്ടൂർ സ്വദേശി അർപിത (24) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

അഞ്ച് പേരും നഗരത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളാണെന്ന് പോലീസ് സൂപ്രണ്ട് ജികെ മിഥുൻ കുമാർ പറഞ്ഞു.

റൂറൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ അഭയ് പ്രകാശ് സോംനാലിന്റെ നേതൃത്വത്തിലുള്ള സംഘം പഴയ ഗുരുപുരയിലെ വീട്ടിൽ സംശയാസ്പദമായ
പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച റെയ്ഡ് നടത്തുകയും അർപ്പിതയെയും അബ്ദുൾ ഖയാമിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്ന് 20,000 രൂപ വിലവരുന്ന ഉണങ്ങിയ കഞ്ചാവ് സംഘം പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിനിടെ അർപ്പിതയും ഖയാമും പേരുകൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ബാക്കിയുള്ള മൂന്നുപേരെ ശിവഗംഗ ലേഔട്ട് വീട്ടിൽ നിന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രത്യേക ബൾബുകൾ ഉപയോഗിച്ച് കൃത്രിമ സൂര്യപ്രകാശം സൃഷ്ടിച്ച് വിഘ്നരാജ് തന്റെ വീടിന്റെ മുറിയിൽ കഞ്ചാവ് വളർത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. ഇന്റർനെറ്റ് വഴി കഞ്ചാവ് കൃഷിയുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ഓൺലൈനിൽ വിത്ത് വാങ്ങുകയും ചെയ്തു. പ്രതികളായ വിനോദും പാണ്ടിദൊറൈയും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നത് പതിവായിരുന്നു.

5,800 രൂപ വിലവരുന്ന ഉണങ്ങിയ കഞ്ചാവ്, 30,000 രൂപ വിലവരുന്ന 1.53 കിലോഗ്രാം നനഞ്ഞ കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്ത്, കഞ്ചാവ് എണ്ണ, കഞ്ചാവ് പൊടി, ഇലക്ട്രോണിക് വെയിംഗ് മെഷീൻ, എക്‌സ്‌ഹോസ്റ്റ് ഫാൻ, ആറ് ടേബിൾ ഫാനുകൾ, റോളിംഗ് പേപ്പറുകൾ, രണ്ട് സ്റ്റെബിലൈസറുകൾ, എൽഇഡി ലൈറ്റുകൾ പണമായി 19,000 രൂപയും സംഘം പിടിച്ചെടുത്തു.

1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മിഥുൻ കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us