നടുറോഡിൽ ബൈക്കിൽ യുവതീയുവാക്കളുടെ അഭ്യാസ പ്രകടനം 

ബെംഗളൂരു: വൈറൽ ആവാൻ വേണ്ടി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാറുണ്ട്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നതായും കാണാം.

ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

ഏറെ അപകടകരമായ രീതിയില്‍ ഒരു യുവാവും യുവതിയും ഒരു മോട്ടോർസൈക്കിള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.

@itx_toxic_sa എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

തിരക്കേറിയ റോഡിന് നടുവില്‍ ഒരു യുവതിയെ വണ്ടിയുടെ പുറകില്‍ ഇരുത്തിക്കൊണ്ട് ബൈക്ക് അമിതവേഗതയില്‍ ഓടിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാൻ കഴിയുക.

ബൈക്ക് സ്റ്റണ്ടിന് ശ്രമിക്കുമ്പോള്‍ ഇരുവരും ഹെല്‍മറ്റ് പോലും ധരിച്ചിട്ടില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം.

ഏറെ അപകടകരമായ രീതിയിലാണ് പെണ്‍കുട്ടി ബൈക്കിനു പുറകില്‍ ഇരിക്കുന്നത്.

പെണ്‍കുട്ടിയെ പിറകിലിരുത്തി അമിതവേഗതയില്‍ ഓടിച്ചുവരുന്ന ബൈക്കിൻ്റെ മുൻഭാഗത്തെ ടയർ യുവാവ് പെട്ടെന്ന് വായുവിലേക്ക് ഉയർത്തുന്നു.

തുടർന്ന് വാഹനം പിൻ ടയറില്‍ മാത്രമായി ഓടിക്കുന്നു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

വീലി എന്നറിയപ്പെടുന്ന സ്റ്റണ്ട് സാധാരണഗതിയില്‍, റൈഡർ ബൈക്കില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ മാത്രമാണ് നടത്തുന്നത്.

വണ്ടിയില്‍ നിന്നും നിലത്ത് വീണുപോകാതിരിക്കാൻ പെണ്‍കുട്ടി യുവാവിന്റെ ടീഷർട്ടില്‍ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts