എൻജിനിയറിങ്, ആർക്കിടെക്ചർ കോഴ്‌സുകള്‍ക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി 

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ കോളേജുകളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ കോഴ്‌സുകള്‍ക്ക് 2024-’25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി നല്‍കി.

ഉന്നതവിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ, മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

സ്വകാര്യ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു

വർധിപ്പിച്ച ഫീസ് നിരക്ക് ഉടൻ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എം.എസ്. ശ്രീകർ പറഞ്ഞു.

15 ശതമാനം വർധനയാണ് കർണാടക അണ്‍ എയ്ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജസ് അസോസിയേഷൻ (കെ.യു.പി.ഇ.സി.എ.) ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ ബി.ജെ.പി. സർക്കാർ 2023-’24 വർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ അനുമതി നല്‍കിയിരുന്നെങ്കിലും 2023-ല്‍ കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ ഇത് ഏഴുശതമാനമായി കുറച്ചിരുന്നു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

ഇത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി സ്വകാര്യകോളേജുകള്‍ സർക്കാരിനെ അറിയിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts