ശിവാജി നഗർ ഇനി പുതിയ രൂപത്തിലേക്ക്; നഗരത്തിൽ ഭൂഗർഭ മെട്രോ സ്റ്റേഷൻ ബസ് ടെർമിനലുമായി ബന്ധിപ്പിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷൻ നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതോടെ മുഖം മാറ്റാൻ ഒരുങ്ങി ശിവാജി നഗർ. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ശിവാജിനഗറിൽ ബി.എം.ടി.സി ബസ് ടെര്മിനലിനോട് ചേർന്നാണ് ഭൂഗർഭ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നത്.

കല്ലേന അഗ്രഹാര – നാഗവര പിങ്ക് ലൈൻ പാതയുടെ ഭാഗമായ ശിവാജിനഗർ സ്റ്റേഷനിൽ നിന്ന് ബസ് ടെർമിനലിലേക്ക് നേരിട്ട് പ്രേവേശിക്കാൻ സാധിക്കും. ബൗറിങ് മെഡിക്കൽ കോളേജ്, റാസൽ മാർക്കറ്റ്, സെന്റ് മേരീസ് ബസലിക്ക, കൊമേർഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് മെട്രോ സ്റ്റേഷൻ സൗകര്യപ്രദമാണ്.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ശിവാജിനഗർ ചോട്ടാ മൈതാനത്ത് 2019 ലാണ് മെട്രോ സ്റ്റേഷൻ നിർമാണ പ്രവർത്തി ആരംഭിച്ചത്. ഇവിടെ തുരങ്ക നിർമാണം ഉൾപ്പെടെ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. സ്റ്റേഷൻ നിർമാണത്തിന്റെ ഭാഗമായി 30 കെട്ടിടങ്ങൾ പൊളിച്ചുനീക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts