അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാറിന് തിരിച്ചടി 

ബെംഗളൂരു: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് സുപ്രിംകോടതിയില്‍ തിരിച്ചടി.

സിബിഐയുടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ഡി കെ ശിവകുമാര്‍ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.

കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയുടെയും എസ് സി ശര്‍മയുടെയും നടപടി.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

മന്ത്രിയായിരിക്കെ 2013-2018 കാലയളവില്‍ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐയുടെ എഫ്‌ഐആറില്‍ ആരോപിച്ചിരുന്നത്.

ഇതിനെ ചോദ്യം ചെയ്ത് ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.

മാത്രമല്ല, കേസില്‍ മൂന്നു മാസത്തിനകം അന്വേഷണം അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us