ആറ് വയസുകാരിയായ മകള്‍ക്ക് വിഷം നല്‍കി അച്ഛന്‍ തൂങ്ങി മരിച്ചു

കൊച്ചി: എളമക്കരയില്‍ മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശികളായ പവിശങ്കര്‍(37), വാസുകി(7) എന്നിവരാണ് മരിച്ചത്.

സംഭവമറിഞ്ഞ് ബോധരഹിതയായ വാസുകിയുടെ അമ്മ നിഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസമയം ഇവര്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. സാമ്പത്തിക പ്രശ്‌നമാണ് ക്രൂരതയിലേക്കും തുടര്‍ന്നുണ്ടായ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എളമക്കര പോലീസ് അറിയിച്ചു.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് പവിശങ്കര്‍ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പവിശങ്കറിനെ കാണുന്നത്.

തൊട്ടടുത്ത മുറിയില്‍ ബോധരഹിതയായി കിടക്കുന്ന മകളെയും കണ്ടെത്തി. ഉടന്‍ തന്നെ വാസുകിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരുടേയും മൃതദേഹം റിനൈ മെഡ്‌സിറ്റിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് പോസ്റ്റുമോര്‍ട്ട് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബം എറണാകുളം എളമക്കരയിലെത്തി വാടകയ്ക്ക് വീടെടുത്തത് താമസം തുടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts