വലിയ ഏകാന്തത അനുഭവിച്ചു; ആത്മഹത്യാ പ്രവണത ഉണ്ടായി; എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് വിചാരിച്ചു: പാർവതി തിരുവോത്ത്

താൻ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ തുറന്നുപറയുകയാണ് പാർവതി. തനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്നാണ് പാർവതി പറയുന്നത്.

2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. താൻ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തതയാണ് താൻ അനുഭവിച്ചത്.

ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നുവെന്നും പാർവതി പറഞ്ഞു. ഹൗട്ടർഫ്‌ളൈയിലെ പോഡ്കാസ്റ്റായ ദി മെയിൽ ഫെമിനിസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

തെറാപ്പിയിലൂടെയാണ് താൻ ഇതിനെ മറികടന്നതെന്നും പാർവതി കൂട്ടിച്ചേർത്തു. രണ്ട് തരം തെറാപ്പികളാണ് ഇപ്പോഴുള്ളത്.

ഇഎംഡിആർ (ഐ മൂവ്‌മെന്റ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസിങ്) ആണ് ഒന്ന്. മാനസികാഘാതം അഥവാ ട്രോമയെ അടിസ്ഥാനമാക്കി ചികിത്സിക്കുന്ന തെറാപ്പിസ്റ്റിനെയാണ് ഇതിനായി സമീപിക്കുന്നത്. കൂടാതെ തനിക്കൊരു സെക്‌സ് തെറാപ്പിസ്റ്റ് ഉണ്ടെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

ഇപ്പോഴത്തെ തെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നിട്ടുണ്ട്. പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ താൻ ആരാണെന്ന മുൻധാരണകളില്ലാത്ത തെറാപ്പിസ്റ്റിനെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടിയുരുന്നു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

ആദ്യസമയത്തെ തെറാപ്പിസ്റ്റുകൾ യുഎസ്സിൽ നിന്നുള്ളവരായിരുന്നു. അവരുടെ സമയമനുസരിച്ച് പുലർച്ചെ ഒരുമണിക്കും രണ്ട് മണിക്കുമെല്ലാമായിരുന്നു തെറാപ്പി സെഷനുകളെന്നും പാർവതി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts