വണ്‍വേ തെറ്റിക്കുന്ന മുതല്‍ ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ മര്യാദകള്‍ കാറ്റില്‍പ്പറത്തുന്നു; അപകടങ്ങൾ വർധിക്കുന്നു

ബെംഗളുരു: പ്രതിതിദിനം മലയാളികളുടേത് ഉള്‍പ്പെടെ അസംഖ്യം വാഹനങ്ങള്‍ കുതിച്ചുപായുന്ന ബെംഗളൂരു – മൈസൂരു 10 വരി എക്‌സ്പ്രസ് വേ തുറന്നിട്ട് 3 വര്‍ ഷമായിട്ടും, അതിവേഗപാതയില്‍ പാലിക്കേണ്ട മര്യാദ കാറ്റില്‍ പറ ത്തുന്നു.

വിലക്കു ലംഘിച്ച് ഇരുച ക, മുച്ചക്രവാഹനങ്ങളും ട്രാക്ടറു കളും പ്രവേശിക്കുന്നതും ഇന്‍ഡി ക്കേറ്ററിടാതെ വാഹനം ട്രാക്ക് മാ റ്റുന്നതുമെല്ലാം വലിയ അപകടഭീ ഷണിയാണ്. പ്രധാന പാതയില്‍ ഒരുവശത്തേക്കുള്ള 3 ട്രാക്കുക ളില്‍ 100, 80, 60 കിലോമീറ്റര്‍ എന്നിങ്ങനെയാണു വേഗപരിധി.

എന്നാല്‍, 100 കിലോമീറ്റര്‍ വേഗം അനുവദനീയമായ ട്രാക്കിലൂടെ ഭാ രവാഹനങ്ങളും മറ്റും ഇഴഞ്ഞു നീ ങ്ങുന്നതു സ്ഥിരം കാഴ്ച. എത്ര ബോധവല്‍ക്കരണം നല്‍കിയിട്ടും നിയമലംഘനം കുറയുന്നില്ല.

വണ്‍വേ തെറ്റിക്കല്‍ വലിയ വെല്ലുവിളി
വണ്‍വേ തെറ്റിക്കുന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. എക്‌സ്പ്രസ് വേ എക്‌സ്പ്രസ് വേയില്‍ നിന്ന് സര്‍ വീസ് റോഡിലേക്ക് പ്രവേശിക്കു ന്ന ഭാഗങ്ങളിലാണ് ഇതിലേറെ യും. എതിര്‍ദിശയില്‍ വാഹനം വരുന്നത് കാണുമ്പോള്‍ എക്‌സ്പ്രസ് വേയിലൂടെ ചീറി പ്പായുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടുന്നതും വെട്ടിച്ചൊഴിയു ന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ആറുവരി പ്രധാനപാത യുടെ ഇരുവശങ്ങളിലുമായുള്ള നാലുവരി സര്‍വീസ് റോഡില്‍ വണ്‍വേ തെറ്റിച്ചാണ് പ്രദേശവാ സികള്‍ വാഹനമോടിക്കുന്നത്. ഭാരവാഹനങ്ങളുടെ പിന്‍ഭാഗത്ത്് ഇന്‍ഡിക്കേറ്ററും ബ്രേക്ക്, പാര്‍ക്ക് ലൈറ്റുകളും നിര്‍ബന്ധ മാണ്. പുലര്‍ച്ചെയും രാത്രിയും ഇതില്ലാതെയോടുന്ന ഭാരവാഹന ങ്ങള്‍ക്ക് തൊട്ടടുത്ത് എത്തു
ബെംഗളുരു – മൈസൂരു ഭാരവാഹനങ്ങളുടെ പിന്‍ഭാഗമ്പോഴാണു കാണുക. ഇതു വലിയ അപകടഭീഷണിയാണ്.

കണ്ണുവെട്ടിച്ച് പ്രവേശനം

2023 മാര്‍ച്ചില്‍ എക്‌സ്പ്രസ് വേ തുറന്നപ്പോള്‍ ഇരുചക്ര, മുച്ച ക വാഹനങ്ങള്‍ക്ക് അനുമതിയു ണ്ടായിരുന്നു.
എന്നാല്‍, അപകടങ്ങള്‍ക്കു തടയിടാനാണു ദേശീയപാതാ അതോറിറ്റി ഇവ വിലക്കിയത്. മോട്ടര്‍രഹിത വാഹനങ്ങള്‍, മള്‍ ട്ടി ആക്‌സില്‍ ഹൈഡ്രോളിക് ട്രെയിലര്‍ തുടങ്ങിയവയ്ക്കും പാ തയില്‍ വിലക്കുണ്ട്. എന്നാല്‍
ഹൈവേ പട്രോള്‍ പൊലീസിന്റെ യും ട്രാഫിക് പൊലീസിന്റെയും കണ്ണുവെട്ടിച്ച് ഇവ പ്രധാന പാത യില്‍ പ്രവേശിക്കുന്നു. ഇതു തട യാന്‍ നിരീക്ഷണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകണം.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മിക്കയിടങ്ങളിലും വെളിച്ചമില്ല
എക്‌സ്പ്രസ് വേയില്‍ മിക്കയിടങ്ങളിലും വിളക്കുകാലുകളില്ലാ അത് കവര്‍ച്ചയ്ക്കു കാരണമാ കുന്നുണ്ട്. മണ്ഡ്യയ്ക്കും രാമനഗ രയ്ക്കുമിടയില്‍ ഒട്ടേറെ ഇടങ്ങ ളില്‍ വെളിച്ചമില്ല.
ഈ ഭാഗങ്ങളില്‍ രാത്രി വാഹ നം നിര്‍ത്തുമ്പോള്‍ സഹായിക്കാ നെന്ന വ്യാജേന എത്തുന്നവര്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന ത് പതിവാണ്. രാത്രി വിശ്രമി ക്കാന്‍ റോഡരികില്‍ വാഹനം നിര്‍ത്തുന്നവരുടെ ആഭരണവും പണവും കവര്‍ന്ന ഒട്ടേറെ സംഭവ ങ്ങളുണ്ട്. പൊലീസ് ചമഞ്ഞു കൊള്ളയടിക്കുന്ന സംഘങ്ങളും വ്യാപകമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts