ഇന്ധന വില വർദ്ധന; സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം 

ബെംഗളൂരു: ഇന്ധന വിലവർധനക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം.

ബിജെപിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

നികുതി വർധിപ്പിച്ചതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ് കൂടിയത്.

ഇന്ധനവില വർധന പ്രാബല്യത്തില്‍ വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ സർക്കാർ നല്‍കിയ ഇരുട്ടടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

ബിജെപിയും ജെഡിഎസും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗ്യാരന്റികള്‍ നടപ്പിലാക്കാൻ ജനങ്ങളെ തന്നെ കൊള്ളയടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി എച്ച്‌.ഡി കുമാരസ്വാമി വിമർശിച്ചു.

ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

വില്‍പ്പന നികുതി വർധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അമ്പത് പൈസയുമാണ് വില ഉയർന്നത്.

ബംഗളൂരുവില്‍ പെട്രോളിന് 102.86 രൂപയും ഡീസലിന് 88.94 രൂപയുമാണ് പുതുക്കിയ വില.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

പ്രതിവർഷം 2500 – 2800 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വർധനയിലൂടെ സർക്കാരിന് ലഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts